സാനിയ മിര്‍സ ലോക ഒന്നാം നമ്പര്‍ സ്ഥാനത്തേക്ക് എത്താനുള്ള സാധ്യതേറി

ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ് ഇന്ത്യന്‍ ടെന്നീസ് റാണിയായ സാനിയ മിര്‍സ. ഒരു ജയം കൂടി മതി വനിതാ ടെന്നീസിലെ ഡബിള്‍സ് താരങ്ങളിലെ ഒന്നാം സ്ഥാനക്കാരിയാകാന്‍. മയാമി ഓപ്പണില്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം വിജയിയായപ്പോള്‍ സാനിയക്ക് ലഭിച്ചത് ആയിരം റാങ്കിംഗ് പോയിന്റുകള്‍. അതായത് സാനിയക്ക് ഇപ്പോഴുള്ളത് 7495 പോയിന്റുകള്‍. 7640 പോയിന്റ് വീതമുള്ള ഇറ്റലിയുടെ സാറാ ഇറാനിയും റോബര്‍ട്ടാ വിന്‍ചിയുമാണ് ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍.

കാള്‍സ്റ്റണില്‍ ഈയാഴ്ച്ച ആരംഭിക്കുന്ന ഫാമിലി സര്‍ക്കിള്‍ കപ്പിലാണ് സാനിയക്കും ഹിംഗിസിനും ഇനി പോരാട്ടമുള്ളത്. ടൂര്‍ണമെന്റില്‍ സാനിയ സഖ്യത്തിന് വിജയിക്കാനായാല്‍ ലോക ഒന്നാം നമ്പര്‍ താരമായി മാറും സാനിയ. 2011ല്‍ എലീന വെസ്‌നീനയോടൊപ്പം ചേര്‍ന്ന് ഫാമിലി സര്‍ക്കിള്‍കപ്പ് വിജയിച്ചിരുന്നു സാനിയ.

DONT MISS
Top