വഹാബിന് സീറ്റ് നല്‍കുന്നതിനെതിരെ മുനവറലി ശിഹാബ് തങ്ങള്‍; വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു

മലപ്പുറം: മുസ്ലീം ലീഗിന്റെ രാജ്യസഭാ സീറ്റ് പിവി അബ്ദുൾ വഹാബിന് നൽകരുത് എന്ന് ആവശ്യപ്പെട്ട് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ ഫേസ് ബുക്ക് പോസ്റ്റ്. പേരെടുത്ത് പറയാതെ തന്റെ ഫേസ്ബുക്ക് വാളിലാണ് മുനവറലി തങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്.

പാർട്ടിയുടെ പാരമ്പര്യത്തിന് കോട്ടം തട്ടാത്ത തീരുമാനം വേണം. സേവന പാരമ്പര്യവും അച്ചടക്കവും ഉള്ള പ്രവർത്തകർക്ക് സീറ്റ് നൽകണം. മുന്‍പ്‌ മുതലാളിക്ക് സീറ്റ് കൊടുത്തുന്നതിന് പാർട്ടി വലിയ വില നൽകേണ്ടി വന്നു. ശിഹാബ് തങ്ങളെ ഈ തീരുമാനം വിഷമിപ്പിച്ചിരുന്നു. ആ തീരുമാനം വേണ്ടായിരുന്നു എന്ന് പലവട്ടം ശിഹാബ് തങ്ങൾ തന്നെ പറഞ്ഞിരുന്നു. പ്രവർത്തകരുടെ ആവേശം കെടാത്ത തീരുമാനം ഉണ്ടാവണം. ശിഹാബ് തങ്ങളുടെ മനസുമായി പൊരുത്തമില്ലാത്ത തീരുമാനം ഉണ്ടാകില്ല എന്ന പ്രതീക്ഷ പ്രകടിപ്പിച്ചാണ് പോസ്റ്റ് അവസാനിക്കുന്നത്. എന്നാൽ വിവാദമായതിനെ തുടർന്ന് പോസ്റ്റ് മുനവറലി പിൻവലിച്ചു.

srn_sht
DONT MISS
Top