കുളിമുറി ദൃശ്യത്തിലൂടെ ജലദിന സന്ദേശം; പരസ്യ ചിത്രം വിവാദമാകുന്നു

ഇക്കഴിഞ്ഞ മാർച്ച് 22 ന് ലോകം ജല ദിനം ആചരിച്ചു. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഈ കാലത്ത് ജന ദിനാചരണത്തിന് ഏറെ പ്രാധാന്യവും ഉണ്ട്. എന്നാൽ ജലദിന സന്ദേശം ലോകം മുഴുവൻ എത്തിക്കാൻ തയ്യാറാക്കിയ പരസ്യ ചിത്രം വിവാദച്ചുഴിയിലാണിപ്പോൾ. വൈറലാകുന്ന ജലദിന പരസ്യത്തിൽ ജലവും ജല സ്രോതസുകളും അമൂല്യവും സംരക്ഷണം അർഹിക്കുന്നതുമാണെന്ന സന്ദേശം കൈമാറാൻ ഒരു വനിതാ മോഡലിന്റെ കുളിമുറി ദൃശ്യങ്ങളാണ് പരസ്യമാക്കിയിരിക്കുന്നത്.

തരം താണ പ്രചരണ തന്ത്രമാണെങ്കിലും ചിത്രം വൈറലാകുന്നുണ്ട്. എന്നാൽ കുടിവെള്ള സ്രോതസുകളുടെ സംരക്ഷണകാര്യത്തിൽ അത്ര വിജയം കൊയ്യാൻ പരസ്യത്തിലൂടെ കഴിഞ്ഞിട്ടില്ലെന്നതാണ് വാസ്തവം.
[jwplayer mediaid=”168878″]

DONT MISS
Top