ഗള്‍ഫ് നാടുകളില്‍ കനത്ത പൊടിക്കാറ്റ്: ജനജീവിതം ദുസഹമായി

ഗള്‍ഫ് നാടുകളില്‍ കനത്ത പൊടിക്കാറ്റിനെ തുടര്‍ന്ന് ജനജീവിതം ദുസഹമായി. ഇന്നലെ വൈകീട്ട് ആരംഭിച്ച പൊടിക്കാറ്റ് ഇപ്പോള്‍ ശക്തി പ്രാപിച്ച് വരികയാണ്. ആളുകള്‍ക്ക് വീടുകളില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. സൗദി അറേബ്യ, യുഎഇ എന്നിവിടങ്ങളിലാണ് അപകടകരമായ രീതിയില്‍ പൊടിക്കാറ്റ് വീശുന്നത്. സൗദിയിലും ഖത്തറിലും വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജിസിസി രാജ്യങ്ങളില്‍ സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഹാജര്‍ നില തീരെ കുറവാണ്. ഓഫീസികളുടെ പ്രവര്‍ത്തനത്തേയും പൊടിക്കാറ്റ് സാരമായി ബാധിച്ചു. പലയിടങ്ങളിലും വാഹന ഗതാഗതം തടസപ്പെട്ടു. ശക്തമായ കാറ്റ് വീശാന്‍ സാധ്യത ഉണ്ടെന്നും വീടുകളില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്ക്ണമെന്നും കലാവസ്ഥ നിരീക്ഷകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top