ഗണേഷിന്റെ നിര്‍ദ്ദേശപ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ഇടവേള ബാബു

തിരുവനന്തപുരം: കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരമാണ് താന്‍ രാജി വെച്ചതെന്ന് ഇടവേള ബാബു. ഇത് സംബന്ധിച്ച് ഇടവേള ബാബുവിന്റെ ഫോണ്‍ സംഭാഷണം പുറത്ത് വന്നു.ഗണേഷ് കുമാര്‍ ആണ് താന്‍ ഉള്‍പ്പടെയുള്ള സിനിമാക്കാരെ ചലച്ചിത്ര വികസന കോര്‍പറേഷനില്‍ നിയോഗിച്ചത്. എല്ലാരും രാജി വെക്കുമ്പോള്‍ തചാനും സ്വഭാവികമായി രാജി വെച്ചേ പറ്റു. അത് കൊണ്ടാണ് രാജി വെച്ചത്. ചലച്ചിത്ര വികസന കോര്‍പറേഷനിലേക്ക് തിരിച്ച് വരാന്‍ താന്‍ തയ്യാറാണെന്നും ഇടവേള ബാബു ഫോണ്‍ സംഭാഷണത്തില്‍ വ്യക്തമാക്കുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top