ധനകാര്യ വകുപ്പ് നിയന്ത്രണം: കശുവണ്ടി ഫാക്ടറികൾ അടച്ചു പൂട്ടലിന്റെ വക്കിൽ

പ്രവർത്തന മൂലധനം നൽകാതെ ധനകാര്യവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തിയതോടെ കശുവണ്ടി വികസന കോർപ്പറേഷന്റെ ഫാക്ടറികൾ അടച്ച് പൂട്ടലിന്റെ വക്കിൽ. പതിനയ്യായിരത്തോളം തൊഴിലാളികളാണ് പണിയില്ലാതെ ദുരിതത്തിലായത്.

സർക്കാർ അനുവദിക്കുന്ന പണത്തില്‍ കോർപ്പറേഷൻ മാനേജ്മെന്റ് ക്രമക്കേട് നടത്തി എന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ധനകാര്യവകുപ്പ് പ്രവര്‍ത്തന മൂലധനം നല്‍കാതെ നിയന്ത്രണമേര്‍പ്പെടുത്തിയത്. എന്നാല്‍ പരിഹാര മാര്‍ഗങ്ങള്‍ തേടാതെ പ്രവര്‍ത്തന മൂലധനം നല്‍കാതിരിക്കുന്ന നടപടി ശരിയല്ലെന്ന് വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.

DONT MISS
Top