ഗബ്ബര്‍ സിംഗ് തിരിച്ചു വരുന്നു

മുംബൈ: ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്‍ ഗബ്ബര്‍ സിംഗ് തിരിച്ചുവരുന്നു . 1970 ല്‍ പുറത്തിറങ്ങിയ ബ്രഹ്മാണ്ഡ ചിത്രം ‘ഷോലെ’യില്‍ അംജദ് ഖാന്‍ അവതരിപ്പിച്ച ഗബ്ബര്‍ സിംഗ് എന്നാ കഥാപാത്രമാണ് തിരിച്ചുവരുന്നത് .

“ഗബ്ബര്‍ സിംഗ് ഈസ് ബാക്ക് ” എന്ന ചിത്രത്തിലൂടെ അക്ഷയ് കുമാര്‍ ആണ് ഗബ്ബര്‍ സിംഗായി തിരിച്ചുവരുന്നത് . ഷോലെയില്‍ വില്ലനായ ഗബ്ബര്‍ സിംഗ് നല്ല ആളുകളെയാണ് കൊല്ലുന്നതെങ്കില്‍ തിരിച്ചുവരവില്‍ ഗബ്ബര്‍ സിംഗ് നായകനാണ് . സമൂഹത്തിലെ അനീതിക്കും അക്രമത്തിനുമെതിരെ പ്രതികരിക്കുന്ന, കുറ്റക്കാരെ ശിക്ഷിക്കുന്ന ആളായാണ് ഗബ്ബര്‍ വരുന്നത് .

45 വര്‍ഷത്തിന് ശേഷം തിരികെയെത്തുന്ന ഗബ്ബര്‍ സിംഗിന്റെ പ്രായത്തിലും ആ വ്യത്യാസം നിഴലിയ്ക്കുന്നുണ്ട് . നര ബാധിച്ച താടി വളര്‍ത്തി വൃദ്ധനായ ഗബ്ബര്‍ സിംഗായി അക്ഷയ് കുമാര്‍ എത്തുന്നതിന്റെ ട്രെയ്ലര്‍ ഇറങ്ങിയപ്പോള്‍ ആകെ ഒരു സംശയം തോന്നിയത് 1996 ല്‍ കമല്‍ ഹാസ്സന്‍ നായകനായ ഇന്ത്യനിലെ ‘സേനാപതി’ തന്നെയാണോ ന്യൂ ജനറേഷന്‍ ഗബ്ബര്‍ സിംഗ് എന്നാണ് .. ഏതായാലും കാത്തിരിക്കാം , ഗബ്ബര്‍ സിംഗ് ഈസ് ബാക്ക് റിലീസ് ചെയ്യുന്ന മെയ് 1 വരെ .
ട്രെയിലര്‍ കാണാം
[jwplayer mediaid=”167193″]

DONT MISS
Top