ടോം ക്രൂസിന്റെ മിഷന്‍ ഇംപോസിബിള്‍ 5 ടീസര്‍

ഹോളിവുഡ് ആക്ഷന്‍ ത്രില്ലര്‍ മിഷന്‍ ഇംപോസിബിളിന്റെ അഞ്ചാം ഭാഗം റിലീസിന് തയ്യാറായി. ചിത്രത്തിന്റെ ടീസര്‍ പുറത്ത് വന്നു.ടോം ക്രൂസ് തന്നെയാണ് പുതിയ പതിപ്പിലും നായകന്‍.മുന്‍ പതിപ്പുകളെന്ന പോലെ ആദ്യ അവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ആക്ഷന്‍ രംഗങ്ങളുമായാണ് അഞ്ചാം പതിപ്പും എത്തുന്നത്.ആദ്യ ടീസറില്‍ തന്നെ ഇത് പ്രകടമാണ്.

അഞ്ചാം പതിപ്പിലും ഈഥന്‍ ഹണ്ട് എന്ന നായക കഥാപാത്രമാകുന്നത് ടോം ക്രൂസ് തന്നെയാണ്.ക്രിസ്റ്റഫര്‍ മാക്യൂറിയാണ് അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. ജെറമി റെന്നാര്‍,റെബേക്ക ഫെര്‍ഗസണ്‍,സൈമണ്‍ പെഗ് എന്നിവരും ചിത്രത്തിലെ കഥാപാത്രങ്ങളാകുന്നുണ്ട്.ജൂലൈ 31നാണ് റിലീസിംഗ് തീരുമാനിച്ചിരിക്കുന്നത്.

[jwplayer mediaid=”166764″]

DONT MISS
Top