ഇന്ന് ലോക ജലദിനം

ജീവജലം സംരക്ഷിക്കാന്‍ ആഹ്വാനം നല്‍കി ഇന്ന് ലോക ജലദിനം. ശുദ്ധജലം, സുസ്ഥിര വികസനം എന്നതാണ് ഈ ജലദിനത്തില്‍ ഐക്യരാഷ്ട്രസഭ നല്‍കുന്ന ജലദിന സന്ദേശം.

സംസ്ഥാനത്തെ ഏറ്റവും വലിയ നദികളിലൊന്നായ ഭാരതപ്പുഴ അഭിമുഖീകരിക്കുന്നത് ഗുരുതരമായ വരള്‍ച്ചയാണ്.നിര്‍ബാധം തുടരുന്ന മണലെടുപ്പും കയ്യേറ്റങ്ങളും മലിനീകരണവുമാണ് പുഴയുടെ ഒഴുക്ക് തടസപ്പെടാനുള്ള കാരണം. ഇതോടെ പുഴയെ ആശ്രയിക്കുന്ന മധ്യകേരളത്തിലെ മൂന്ന് ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ ജലദൗര്‍ലഭ്യത്തിന്റെ പിടിയിലാണ്.

bharathappuzhaതമിഴ്‌നാട്ടിലെ ആനമലയില്‍ നിന്നും ഉല്‍ഭവിച്ച് കല്‍പ്പാത്തിയും , ചെറുതുരുത്തിയും, പട്ടാമ്പിയും മാമാങ്കത്തിന്റെ ചരിത്രമുറങ്ങുന്ന തിരുനാവായയും പിന്നിട്ട് ചമ്രവട്ടത്തിലൂടെ പൊന്നാനിയുടെ മടിത്തട്ടിലേക്ക് ഒഴുകുന്നു ഈ പുഴ. 250 കിലോമീറ്റര്‍ ഒഴുകിയൊഴുകി അറബിക്കടലിലയിമ്പോള്‍ ലക്ഷോപലക്ഷങ്ങള്‍ക്ക് ജീവജലവും അന്നവും നല്‍കി ഭാരതപ്പുഴ. എന്നാല്‍ ഇന്ന് പുഴയുടെ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്.

ഗുരുതരമായ മലിനീകരണം പുഴയുടെ ആവാസ വ്യവസ്ഥയെ തകര്‍ത്തു. മണലെടുപ്പു മൂലം ഗര്‍ത്തങ്ങളായും പൊന്തക്കാടുകളായും പുഴ പരിണമിച്ചു. പലയിടങ്ങളിലും വെള്ളക്കെട്ടുകളിലേക്കും കൈത്തോടുകളിലേക്കും ചുരുങ്ങി ഭാരതപ്പുഴ. ഈ നില തുടര്‍ന്നാല് ഒരു മണല്‍വഴി പോലുമുണ്ടാകില്ല ഈ പുഴയുടെ സാക്ഷ്യമായി.

[jwplayer mediaid=”166469″]

DONT MISS
Top