റാംപ് വാക്കും ബിക്കിനി ഷോയുമില്ലാതെ കൊച്ചിയില്‍ ഒരു സൗന്ദര്യമത്സരം

റാംപ് വാക്കും ബിക്കിനി ഷോയുമില്ലാതെ കൊച്ചിയില്‍ ഒരു സൗന്ദര്യമത്സരം. ജില്ലാപഞ്ചായത്ത് സംഘടിപ്പിച്ച വ്യത്യസ്ഥമായ സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാനെത്തിയവരെ കണ്ട് കാണികള്‍ അമ്പരന്നു.

കുളിച്ചൊരുങ്ങി, കിലുങ്ങുന്ന മണികെട്ടി, വിവിധവര്‍ണങ്ങളിലുള്ള പുള്ളികുത്തി ചിലര്‍ ഇന്നലെ ഉച്ചയോടെ എറണാകുളം ജില്ലാപഞ്ചായത്ത് ഓഫീസില്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയറുടെ ബോര്‍ഡിന് കീഴെ വന്നു നിരന്നുനിന്നു.

ഓഫീസില്‍ വിവിധ ആവശങ്ങള്‍ക്കായി എത്തിയവര്‍ക്ക് കാര്യം പിടികിട്ടിയില്ല. തൊട്ട് പിന്നാലെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പള്ളിയും ഒരുസംഘം ഡോക്ടര്‍മാരുമെത്തി സുന്ദരിമാര്‍ക്ക് മാര്‍ക്കിട്ടു. അപ്പോഴാണ് കാര്യം മനസിലായത്. സംഗതി സൗന്ദര്യമത്സരമാണ്.

വെച്ചുര്‍സുന്ദരിയും സിളിം ബ്യൂട്ടിയുമായ സുനന്ദ കടുത്ത മത്സരം കാഴ്ച്ച വെച്ചെങ്കിലും കങ്ങിരപ്പടിക്കാരി കുഞ്ഞിമാളു പട്ടംകൊണ്ടുപോയി. മന്ത്രി കെ ബാബുവാണ് സുന്ദരിക്ക് പട്ടം അണിയിച്ചത്.

മത്സരത്തില്‍ പരാജയപ്പെട്ട ആലുവക്കാരി യശോദ വീട്ടിലേക്ക് മടങ്ങാന്‍ തയ്യാറാകാഞ്ഞത് മത്സരവേദിയില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാകുന്നതിനും വഴിവെച്ചു. പശുവളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് എറണാകുളം ജില്ലപഞ്ചായത്ത് പശുക്കളുടെ സുന്ദരിമത്സരം സംഘടിപ്പിച്ചത്.
[jwplayer mediaid=”166270″]

DONT MISS
Top