36 വയതിനിലെ- ആദ്യ ടീസര്‍ പുറത്തിറങ്ങി

jyothikaതെന്നിന്ത്യന്‍ താരം ജ്യോതിക നായികയായെത്തുന്ന 36 വയതിനിലെ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. വലിയൊരു ഇടവേളയ്ക്കു ശേഷം നടി മഞ്ജുവാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം തമിഴിലെത്തുബോള്‍ തമിഴിലെ ഒരു പ്രിയ നായികയുടെ തിരിച്ച് വരവിന് കൂടി അവസരം ഒരുങ്ങുകയാണ്. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. ടു ഡി എന്റര്‍ടെയ്ന്റ്‌മെന്റ്‌സിന്റെ ബാനറില്‍ നടന്‍ സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

2006-ല്‍ നടന്‍ സൂര്യയുമായുള്ള വിവാഹത്തിന് ശേഷം ഏഴു ചിത്രങ്ങളില്‍ മാത്രമാണ് ജ്യോതിക അഭിനയിച്ചത്. 2009-ല്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സീതാ കല്യാണത്തിനു ശേഷം ജ്യോതിക പൂര്‍ണമായും സിനിമയില്‍ നിന്ന് വിട്ടു നിന്നു. ഒരു മികച്ച ചിത്രം ലഭിച്ചാല്‍ തിരിച്ചു വരാന്‍ തയ്യാറെന്ന് ജ്യോതിക പ്രതികരിച്ചിരുന്നു. ഇതിനിടെ മലയാള ചിത്രം ഹൗ ഓള്‍ഡ് ആര്‍ യു കണ്ട സൂര്യ തന്നെയാണ് ജ്യോതികയെ ഈ ചിത്രത്തില്‍ നായിക ആക്കണം എന്നാവശ്യപ്പെട്ടത്. ചിത്രത്തിന്റെ ഹിന്ദിയുള്‍പ്പെടെയുള്ള ഭാഷകളിലെ റീമേക്ക് അവകാശം സൂര്യയുടെ നിര്‍മ്മാണ കമ്പനി സ്വന്തമാക്കിയിരുന്നു.

[jwplayer mediaid=”165856″]

14 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമുള്ള മഞ്ജുവാര്യരുടെ തിരിച്ച് വരവിന് അവസരം ഒരുക്കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യു. മികച്ച വിജയം സ്വന്തമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ബോബി-സഞ്ജയ് ടീമായിരുന്നു. കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.

മലയാളത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ വലിയ തിരിച്ച് വരവ് ജ്യോതികയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.

[jwplayer mediaid=”165860″]

DONT MISS
Top