സ്വാതന്ത്രരാഷ്ട്ര സ്വപ്നങ്ങള്‍ അവസാനിച്ച് പലസ്തീന്‍ ജനത

ഇസ്രായേലില്‍ ബെഞ്ചമിന്‍ നേതന്യാഹു വീണ്ടും പ്രധാന മന്ത്രിയാകും എന്നുറപ്പായതോടെ പലസ്തീന്‍ ജനതയുടെ സ്വാതന്ത്രരാഷ്ട്ര സ്വപ്നങ്ങള്‍ അവസാനിക്കുന്നു.സ്വതന്ത്ര പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ സൃഷ്ടിക്കുന്ന നേതാവാണ്‌ നെതന്യാഹു. ഗസ അതിര്‍ത്തിയില്‍ ബഫര്‍ സോണ്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള പദ്ധതികളുമായി നേതന്യാഹു ഇനിയും മുന്നോട്ട് പോകാനാണ് സാധ്യത.

ഇസ്രായേലില്‍ എരിയേല്‍ ഷാരോണിന്റെട ഭരണം അവസാനിച്ചാല്‍ തങ്ങളുടെ ദുരിതകാലം കഴിയുമെന്നായിരുന്നു പലസ്തീന്‍ ജനതയുടെ പ്രതീക്ഷ.എന്നാല്‍ ഗസ ജനത അനുഭവിച്ചും , ലോകം കണ്ടും കെട്ടും അറിഞ്ഞു ഇസ്രായേലിലെ ഓരോ ഭരണാധികാരിക്കും നല്ല മാതൃകയാണ് എരിയേല്‍ ഷാരോണ്‍ എന്ന്.ബെയ്റൂട്ടിലെ കശാപ്പുകാരനെ തോല്‍പ്പിക്കുന്ന തരത്തില്‍ യുദ്ധ കുറ്റകൃത്യങ്ങളുമായി മോശെ യലൂനും ബെഞ്ചമിന്‍ നെതന്യാഹുവും ഗസയ്ക്ക് മേല്‍ തീ മഴ തുപ്പി.

കഴിഞ്ഞ ദിവസം ഇസ്രായേലില്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ ഇസ്രായേലി ജനതയെക്കള്‍ തിടുക്കം കൂട്ടിയത് ഗസ നിവാസികളായിരുന്നു.പക്ഷെ എന്നും കണ്ണീര്‍ മുനംബായി മാത്രം അവശേഷിക്കാന്‍ വിധിക്കപെട്ട മണ്ണാണ് ഗസ എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് ഫലമാണ്‌ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പലസ്തീന്‍ രാഷ്ടരൂപീകരണത്തിന് ഒരിക്കലും സമ്മതിക്കില്ല എന്ന് പ്രതിജ്ഞ ചെയ്ത നേതാന്യഹു ജൂത രാഷ്ട്രത്തിന്റെു ഭരണ തലപത്ത് തുടരും എന്ന നില വന്ന സാഹചര്യത്തില്‍ ഗസയുടെ നീതിക്ക് വേണ്ടിയുള്ള പോരാട്ടങ്ങള്‍ അത്ര എളുപ്പത്തില്‍ വിജയം കാണില്ല. പുതിയ അധികാരത്തിന്റെ ഹുങ്കില്‍ ,ഗസ അതിര്‍ത്തികളില്‍ ബഫര്‍ സോണ്‍ നിര്‍മ്മിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുമായി നേതന്യാഹു മുന്നോട്ട് പോകാനാണ് സാധ്യത. പലസ്തീന്‍ രാഷ്ട്ര രൂപീകരണത്തിന് വേണ്ടി ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്നില്‍ ഒപ്പ് വച്ച ഓസ്ലോ ഉടമ്പടി പാഴ് രേഖ യാകും.

കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ സൈന്യം രണ്ടായിരത്തി അഞ്ഞൂറിലധികം പലസ്തീന്‍ സ്വദേശികളെ വെടി വെച്ച് കൊന്നത് സംബന്ധിച്ച് അന്താരാഷ്ട്ര കോടതിയില്‍ ഉയരുന്ന എല്ലാ ചോദ്യങ്ങളെയും നിശബ്ദമാക്കും അധികാര ഭ്രമം ബാധിച്ച നേതന്യാഹു.

വര്‍ത്തമാനകാല പലസ്തീന്‍ സഹനത്തിന്റെുയും വേദനയുടെയും ഉദാഹരണമായി മാറുമ്പോഴാണ് തെരഞ്ഞെടുപ്പുകള്‍ പാഴ്വേലയാവുന്നത്. ജനാധിപത്യം കാട്ടു നീതിയുടെ കാവലാളാവുന്നത്.

DONT MISS
Top