കുവൈറ്റ്-ഇറാഖ്‌ അതിർത്തിയില്‍ ചാവേറാക്രമണം; 3 പേര്‍ കൊല്ലപ്പെട്ടു

ബസ്റ: കുവൈറ്റ് ഇറാഖ്‌ അതിർത്തി നഗരമായ സഫ്വാനില്‍ ബോംബ്‌ സ്ഫോടനത്തിൽ 3 പേർ കൊല്ലപ്പെടുകയും 5 പേർക്ക്‌ ഗുരുതരമായി പരിൽകേൽക്കുകയും ചെയ്തു. ഉമ്മു ഖസർ തുറമുഖത്തേക്ക്‌ പോകുന്ന ട്രക്കുകൾ നിർത്തിയിട്ട പാർക്കിംഗ്‌ പ്രദേശത്താണ് സ്ഫോടനമുണ്ടായത്. ചാവേര്‍ ആണ് സ്ഫോടനം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം . കൊല്ലപെട്ട മൂന്നു പേരും ഇറാഖി പൌരന്മാരാണ്.

ഇറാഖിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ ബസറയിൽ നിന്നും 13 കിലോമീറ്റർ അകലെയുള്ള പ്രദേശത്താണ് സ്ഫോടനം നടന്നത്‌. കുവൈറ്റ്-ഇറാഖ്‌ അതിർത്തി പ്രദേശമായ ഇവിടെ കുവൈറ്റ് കഴിഞ്ഞ ദിവസം കൂടുതൽ അതിർത്തി സുരക്ഷാ സേനയെ വിന്യസിച്ചിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top