ഹെലികോപ്റ്റര്‍ അപകടം:ഒളിമ്പിക് മെഡല്‍ ജേതാക്കളടക്കം 10 മരണം

ബ്വേനസ് എയ്റിസ്: ഒളിമ്പിക് മെഡൽ ജേതാക്കളായ രണ്ടു ഫ്രഞ്ച് കായിക താരങ്ങൾ ഉൾപ്പെടെ പത്തു പേർ അർജന്റീനയിൽ രണ്ടു ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ മരിച്ചു. ഒരു റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനായി പറന്നുയർന്ന രണ്ടു ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് തകരുകയായിരുന്നു.

കഴിഞ്ഞ ഒളിംപിക്സിൽ സ്വർണ മെഡൽ ജേതാവായ കാമിലി മുഫറ്റ്, ബോക്സിങ് മെഡൽ ജേതാവായ അലക്സിസ് വാസ്റ്റൈൻ എന്നിവർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവരിൽ എട്ടു പേർ ഫ്രഞ്ചുകാരും രണ്ടു പേർ അർജീന്റീനയിൽ നിന്നുള്ള പൈലറ്റുമാരുമാണ്.

DONT MISS
Top