നിരുപമയാകാന്‍ ജ്യോതികയെത്തുന്നു

തെന്നിന്ത്യന്‍ താരം ജ്യോതിക തിരിച്ചെത്തുന്ന ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പ് റിലീസിന് തയ്യാറെടുക്കുന്നു. 36 വയതിനിലെ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. പോസ്റ്ററുകള്‍ പുറത്ത് വന്നു.

വലിയൊരു ഇടവേളയ്ക്കു ശേഷം മഞ്ജുവാര്യര്‍ മലയാളത്തിലേക്ക് തിരിച്ചെത്തിയ ചിത്രം തമിഴിലെത്തുബോള്‍ തമിഴിലെ ഒരു പ്രിയ നായികയുടെ തിരിച്ച് വരവിന് കൂടി അവസരം ഒരുങ്ങുകയാണ്. ജ്യോതികയാണ് ഹൗ ഓള്‍ഡ് ആര്‍ യുവിന്റെ തമിഴ് പതിപ്പിലെ നായിക.അന്താരാഷ്ട്ര വനിതാ ദിനത്തില്‍ ആദ്യ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. റോഷന്‍ ആന്‍ഡ്രൂസ് തന്നെയാണ് തമിഴിലും ചിത്രം സംവിധാനം ചെയ്യുന്നത്. സൂര്യയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ വലിയ തിരിച്ച് വരവ് ജ്യോതികയും ആവര്‍ത്തിക്കുമോ എന്നാണ് ഏവരും കാത്തിരിക്കുന്നത്.
jo3

jo

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top