നാഗാലാന്റിലേതു പോലെ ദില്ലി കൂട്ടബലാത്സംഗ കേസിലെ പ്രതികളെയും കൈകാര്യം ചെയ്യണം: ശിവസേന

നാഗാലാന്റില്‍ ബലാത്സംഗ കേസിലെ പ്രതിയെ ജനക്കൂട്ടം തല്ലിക്കൊന്നത് പോലെ ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതികളെയും കൈകാര്യം ചെയ്യണം എന്ന് ശിവസേന. മുഖപത്രമായ സാമ്‌നയിലാണ് ശിവസേന നിലപാട് വിശദീകരിച്ചത്. രാജ്യത്തെ ഇഴഞ്ഞ് നീങ്ങുന്ന നിയമ സംവിധാനത്തിന് ജനങ്ങള്‍ മറുപടി നല്‍കുമെന്നും സാംമ്‌നയില്‍ പറയുന്നു.

ദില്ലി കൂട്ട ബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗ് അടുത്ത ദിവസം ബിബിസിക്ക് നല്‍കിയ അഭിമുഖം ഏറെ വിവാദം ആയിരുന്നു. നല്ല പെണ്‍കുട്ടികള്‍ രാത്രി 9 മണിക്ക് ശേഷം പുറത്ത് ഇറങ്ങില്ല എന്നത് അടക്കം യാതൊരു കുറ്റബോധവും ഇല്ലാതെ ആയിരുന്നു മുകേഷ് സിംഗിന്റെ പ്രതികരണം.

DONT MISS
Top