ഡോക്യുമെന്‍ററിക്ക് വിലക്ക് : ഇന്ത്യയെ പരിഹസിച്ച് ബിബിസി ലേഖനം

ദില്ലി: ദില്ലി കൂട്ടബലാൽസംഗ കേസ് പ്രതിയുടെ അഭിമുഖം സംപ്രേഷണം ചെയ്തതിനു പിന്നാലെ ബിബിസി ഇന്ത്യയെ പരിഹസിച്ച് ലേഖനവും പ്രസിദ്ധീകരിച്ചു. ഇന്ത്യ നിരോധനങ്ങളുടെ നാടായി എന്ന് ലേഖനത്തിൽ പറയുന്നു.

ഇന്ത്യയുടെ ശക്തമായ എതിർപ്പ് മറികടന്ന് ദില്ലി കൂട്ട ബലാൽസംഗ കേസ് പ്രതിയുടെ അഭിമുഖമുള്ള ഡോക്യുമെന്ററി സംപ്രേഷണം ചെയ്ത ബിബിസി ഇന്ത്യയെ കണക്കറ്റു പരിഹസിക്കുന്ന ലേഖനമാണ് ഇന്ന് പ്രസിദ്ധീകരിച്ചത്. ഇന്ത്യ നിരോധനങ്ങളുടെ നാടാണ്. സിനിമയും പുസ്തകങ്ങളും ഒടുവിൽ മാട്ടിറച്ചിയും നിരോധിച്ചിരിക്കുന്നു.

സിനിമ നിരോധിച്ചത് നരേന്ദ്ര മോദി സർക്കാരിന്റെ പ്രതിച്ഛായ രക്ഷിക്കാനാണോ അതോ ആഭ്യന്തര മന്ത്രാലയത്തിനുണ്ടായ നാണക്കേട് മറയ്ക്കാനാണോ എന്ന് ലേഖനത്തിൽ ചോദിക്കുന്നു. സംപ്രേഷണം ചെയ്യരുത് എന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടും വ്യാഴാഴ്ച പുലർച്ചെ ഇന്ത്യയിൽ ലഭ്യമല്ലാത്ത ബിബിസി 4 ചാനലിൽ ഇന്ത്യയുടെ പുത്രി എന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചിരുന്നു. യുട്യൂബ് വഴി ഇന്റർനെറ്റിലും ചിത്രം ഇന്നലെ എത്തി. ചിത്രം യു ട്യൂബിൽ നിന്നു നിക്കാൻ ഇന്ത്യ അപേക്ഷ നൽകിയിട്ടുണ്ട്. ഇതിനിടെ കേന്ദസർക്കാർ പ്രതിഷേധം അറിയിച്ച് ബിബിസിക്ക് നോട്ടീസും ഇന്നലെ അയച്ചു.

അതേ സമയം ബിബിസിയുടെ ഡോക്യുമെന്ററി വിവാദമാക്കേണ്ടെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞു. ഇത്തരത്തില്‍ ഡോക്യുമെന്ററി നിരോധിക്കുന്ന ആദ്യ രാജ്യമാണ് ഇന്ത്യയെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top