കല്യാണിസവുമായി അനന്യ

അനന്യ നായികയായി എത്തുന്ന കല്യാണിസം റിലീസിന് തയ്യാറായി. നായികാ പ്രാധാന്യമുള്ള കഥയാണ് ചിത്രം പറയുന്നത്. പൂര്‍ണ്ണമായും ദുബായില്‍ ചിത്രീകരിച്ച ചിത്രം ഈ മാസം 27ന് തീയേറ്ററുകളില്‍ എത്തുന്നു.

ശക്തമായ ഒരു കഥാപാത്രവുമായി കല്യാണിസത്തിലൂടെ അനന്യ തിരിച്ചെത്തുകയാണ്. പ്രവാസി ജീവിതത്തിനിടെ ഭര്‍ത്താവ് പൊലീസ് പിടിയിലാകുന്നതും തുടര്‍ന്ന് സ്വന്തമായി കുടുംബം നോക്കേണ്ടി വരുന്ന കല്യാണി എന്ന വീട്ടമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണിയായി അനന്യ വേഷമിടുന്നു.

മുകേഷ്, കൈലാഷ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. നവാഗതനായ അനുറാം കഥയും തിരക്കഥയും എഴുതി ചിത്രം സംവിധാനം ചെയ്യുന്നു. ദുബായ് മാത്രമാണ് കല്യാണിസത്തിന് ലൊക്കേഷനായിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തീയേറ്ററുകളില്‍ എത്തും.

[jwplayer mediaid=”158605″]

DONT MISS
Top