സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗപ്പെടുത്തി

വെസ്റ്റ് ബംഗാള്‍: വെസ്റ്റ് ബംഗാളിലെ മാല്‍ഡയില്‍ മൂന്ന് സ്കൂള്‍ വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗത്തിന് ഇരയാക്കി. സരസ്വതി പൂജയോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ കാണാന്‍ പോയ ഇവരെ ടാക്‌സിയിലെത്തിയ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയായിരുന്നു.

പീഡനത്തിന് ഇരയായ കുട്ടികള്‍ 7,8,9 ക്ലാസുകളില്‍ പഠിക്കുന്നവരാണ്. ബലപ്രയോഗത്തിലൂടെ വാഹനത്തില്‍ പിടിച്ചു കയറ്റിയ ഇവരെ വിജനമായ പ്രദേശത്ത് കൊണ്ട് പോയി മാനഭംഗപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ റോഡില്‍ ഇറക്കി വിട്ട് സംഘം കടന്നു കളഞ്ഞു.

മടങ്ങിയെത്തിയ കുട്ടികള്‍ വീട്ടുകാരോട് വിവരം അറിയിച്ചപ്പോഴാണ് പീഡന വിവരം പുറത്തു വന്നത്. കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പൊലീസ് അന്വേഷണം അരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

വീഡിയോ കാണാം..


ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top