‘കൗതുക മനുഷ്യന്‍’ ക്യൂരോയിസിറ്റിയുടെ നിഴലില്‍

ന്യൂയോര്‍ക്: ചൊവ്വയിലുള്ള നാസയുടെ ക്യൂരിയോസിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ ചിത്രത്തിന്റെ പേരില്‍ വന്‍ വിവാദം. ക്യൂരിയോസിറ്റി സ്വയം പകര്‍ത്തിയ ചിത്രത്തില്‍ മനുഷ്യന്റേതിനു സമാനമായ നിഴല്‍ പതിഞ്ഞതാണ് വാദപ്രതിവാദങ്ങള്‍ക്ക് ഇട നല്‍കിയത്.
ഇതാണ് ആ ചിത്രം. ക്യൂരിയോസിറ്റി പകര്‍ത്തി നാസയില്‍ എത്തിച്ച സെല്‍ഫി. മനുഷ്യന്‍ കുനിഞ്ഞു നിന്ന് ക്യൂരിയോസിറ്റിയുടെ അറ്റകുറ്റപ്പണി നടത്തുന്നതായി തോന്നിക്കുന്ന നിഴലാണ് വിവാദമായത്. അത് സാധാരണ നിഴല്‍ മാത്രമാണെന്നും ആരോ ഒരാള്‍ മനുഷ്യരൂപം വായിച്ചെടുത്തതോടെ പിന്നെ എല്ലാവര്‍ക്കും അതു തോന്നി എന്നുമാണ് ഇതിനു പുറത്തുവന്ന ഏറ്റവും അംഗീകരിക്കപ്പെട്ട വിശദീകരണം.
പക്ഷേ ഇതിലൊന്നും തൃപ്തിവരാതെ സാധാരണക്കാരും ശാസ്ത്രജ്ഞരും വരെ വിശദീകരണങ്ങളും സിദ്ധാന്തങ്ങളുമായി എത്തുകയാണ്. ഒന്നാമത്തെ വാദം ഇങ്ങനെ. ക്യൂരിയോസിറ്റി ഇതുവരെ ചൊവ്വയില്‍ എത്തിയിട്ടില്ല. ഭൂമിയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ സ്ഥാപിച്ച് ചിത്രങ്ങളെടുത്ത് നാസ ജനത്തെ കബളിപ്പിക്കുന്നു. നാസാ ആരാധകരുടേത് മറ്റൊരു വാദമാണ്. ക്യുരിയോസിറ്റിയില്‍ ഒരു മനുഷ്യനെക്കൂടി നാസ അയച്ചിരുന്നു.
ചൊവ്വയിലേക്കു മനുഷ്യനെ അയയ്ക്കുന്നതിന് രാജ്യാന്തര അനുമതി ലഭിക്കാത്തതിനാല്‍ സംഗതി ഇതുവരെ പുറത്തുവിട്ടില്ല. അടുത്ത വാദഗതിയാണ് ഏറ്റവും സാധാരണം. മനുഷ്യനെപ്പോലെ തോന്നിക്കുന്ന അന്യഗ്രഹ ജീവി കൗതുകം മൂലം ക്യൂരിയോസിറ്റിയുടെ അടുത്ത് എത്തി. ഇത്രയേറെ വിവാദങ്ങള്‍ ഒരാഴ്ചയായി ഉണ്ടായിട്ടും നാസ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

DONT MISS
Top