കൂട്ടബലാത്സംഗത്തിനെ എതിര്‍ത്ത യുവതിയെ കുത്തിക്കൊലപ്പെടുത്തി

അഹമ്മദാബാദ്: കൂട്ടബലാത്സംഗത്തിനെ എതിര്‍ത്ത യുവതിയെ യുവാക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തി . അഹമ്മദാബാദിലെ നാരാണ്‍ പുര പ്രദേശത്താണ് നാല് യുവാക്കള്‍ ചേര്‍ന്ന് 22 കാരിയായ യുവതിയെ കൊലപ്പെടുത്തിയത് . ബുധനാഴ്ച രാത്രിയോടെയാണ് മൃഗീയമായ കൊലപാതകം നടന്നത് .

നാരാണ്‍പുര ഏരിയയിലെ വനിതാ ഹോസ്റ്റലില്‍ താമസിക്കുന്ന യുവതിക്കാണാന്‍ സുഹൃത്ത്‌ മഹാരാഷ്ട്ര സ്വദേശിയായ ബിര്‍ബല്‍ പ്രസാദ് അഹമ്മദാബാദിലെത്തി . ഷാഹിബാഗ് ഏരിയയിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം പ്രസാദ് ഹോസ്റ്റലിലെത്തി യുവതിയെയും കൂട്ടി പുറത്ത് പോവുകയും വൈകുന്നേരത്തോടെ ഹോട്ടലിലെത്തുകയും ചെയ്തു . തുടര്‍ന്ന് രാത്രി 10.40 തോടെ യുവതിയെ തിരികെ ഹോസ്റ്റലില്‍ എത്തിക്കുന്നതിനായി ഓട്ടോയില്‍ തിരിച്ച ഇവര്‍ വഴിയില്‍ റെയില്‍വേ പാളത്തിനടുത്ത് ഇറങ്ങി ട്രാക്കിലൂടെ നടന്ന് പോകാന്‍ തീരുമാനിക്കുകയുമായിരുന്നു .

അല്‍പനേരം റെയില്‍പാളത്തില്‍ ഇരിക്കാന്‍ തീരുമാനിച്ച ഇവരെ അതുവഴി കടന്നുവന്ന യുവാക്കള്‍ അധിക്ഷേപിക്കുകയും യുവതിയെ കടന്നുപിടിക്കുകയും ചെയ്തു . തടയാന്‍ ശ്രമിച്ച പ്രസാദിനെ അക്രമികള്‍ കീഴ്പ്പെടുത്തി . തുടര്‍ന്ന് യുവതിയെ നഗ്നയാക്കാന്‍ ശ്രമിക്കുകയും തടഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ അടിവയറില്‍ മാരകമായി കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു .

അര്‍ദ്ധരാത്രിയോടെ ബീര്‍ബല്‍ പ്രസാദ് പോലിസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ചറിയിച്ചതനുസരിച്ച് പോലിസ് എത്തി ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും യുവതി മരിച്ചിരുന്നു . പ്രതികല്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചതായി നാരാണ്‍പുര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.ആര്‍. ധമാല്‍ അറിയിച്ചു .

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top