മറിയം മുക്കിലെ ആദ്യ ഗാനം എത്തി

ഫഹദ് ഫാസില്‍ നായകനാവുന്ന മറിയം മുക്ക് എന്ന ചിത്രത്തിലെ രസകരമായ ഗാനം പുറത്തിറങ്ങി. തിരക്കഥാകൃത്തായ ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായി സംവിധായകനം ചെയ്യുന്ന ചിത്രത്തില്‍ മത്സ്യത്തൊഴിലാളിയാണ് ഫഹദ് അഭിനയിക്കുന്നത്. പുതുമുഖ നടി സന അല്‍ത്താഫ് ആണ് നായിക. മനോജ് കെ ജയനും ജോയ് മാത്യുവും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കാവാലം ശ്രീകുമാറും നജിംമും ആലപിക്കുന്ന ഗാനത്തിന്റെ സംഗീതം വിദ്യാസാഗറാണ്. കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് ചിത്രീകരിച്ച ഈ മനോഹര ഗാനം കാണാം
[jwplayer mediaid=”152455″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top