അല്‍ഫോണ്‍സോയ്ക്ക് പറക്കാം യൂറോപ്പിലേക്ക്

ഇന്ത്യയില്‍ നിന്നുള്ള അല്‍ഫോണ്‍സോ മാമ്പഴത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് ഈ വിളവെടുപ്പുകാലം മുതല്‍ നീക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. അതേസമയം ചേമ്പ്, പടവലങ്ങ, വഴുതനങ്ങ, പാവയ്ക്ക എന്നിവയ്ക്ക് ഏര്‍പ്പെടുത്തി വിലക്ക് തുടരും.
അമിത കീടനാശിനി സാന്നിധ്യം ആരോപിച്ച് അല്‍ഫോണ്‍സോ മാമ്പഴത്തിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഒരുവര്‍ഷത്തിനു ശേഷം യൂറോപ്യന്‍ യൂണിയന്‍ പിന്‍വലിക്കുന്നത്. ഈ വരുന്ന വിളവെടുപ്പു കാലം മുതല്‍ ഇന്ത്യയില്‍ നിന്ന് അന്റഫോണ്‍സോ മാമ്പഴം ഇറക്കുമതി ചെയ്യുന്നതിന് തടസ്സമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യ വിഭാഗം ഔദ്യോഗികമായി അറിയിച്ചു.
ഇന്ത്യയില്‍ നിന്നുള്ള മാമ്പഴ കയറ്റുമതിയുടെ 30 മുതല്‍ 40 ശതമാനം വരെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലേക്ക് ആയിരുന്നു. 2013 ഏപ്രിലിലാണ് യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യന്‍ മാമ്പഴത്തില്‍ അതൃപ്തി അറിയിച്ചത്. തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഓസ്‌ട്രേലിയയുമെല്ലാം വിലക്ക് ഏര്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യയുടെ അപേക്ഷ പരിഗണിച്ച് കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയന്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ത്യയിലെ മാമ്പഴ ഫാമുകള്‍ സന്ദര്‍ശിക്കുകയും പുതിയ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം യൂറോപ്പിലേക്ക് ചേമ്പ്, വഴുതനനങ്ങ, പടവലങ്ങ, പാവയ്ക്ക എന്നിവ കയറ്റി അയയ്ക്കുന്നതിനുള്ള വിലക്ക് തുടരും. ഇന്ത്യയില്‍ നിന്നുള്ള ചേമ്പ് വന്‍തോതില്‍ നേരത്തെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ വാങ്ങിയിരുന്നു. വര്‍ഷം മൂന്നു ലക്ഷം ടണ്‍ വരെ കയറ്റി അയച്ചിരുന്ന എള്ളിന് ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ് സൂചന.

DONT MISS
Top