45-സുഹൃത്തുക്കള്‍ക്ക് വിരുന്നൊരുക്കി സച്ചിന്‍

മുസ്സൂരി: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ പുതുവര്‍ഷ ദിനത്തില്‍ വിരുന്നൊരുക്കിയത് 45 പേര്‍ക്ക്. പുതുവര്‍ഷം ആഘോഷിക്കാനായെത്തിയ സുഹൃത്തുക്കള്‍ക്കുവേണ്ടിയാണ് സച്ചില്‍ പാചകക്കാരനായത്. വീണു കിട്ടുന്ന സമയം കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ചിലവഴിക്കാനിഷ്ടപ്പെടുന്ന സച്ചിന്‍ നല്ലൊരു പാചക വിദഗ്ധനാണ്.
അമ്മ പഠിപ്പിച്ച ‘ബൈഗന്‍ ഭര്‍ത്ത’ എന്ന വിഭവമൊരുക്കി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തന്റെ പാചകത്തോടുള്ള കമ്പം പങ്കുവച്ചു.ഒഴിവു കാലം ചിലവഴിക്കാന്‍ കുടുംബത്തോടൊപ്പം മുസ്സൂരിയിലാണ് സച്ചിന്‍. സുഹൃത്തുക്കള്‍ക്കായൊരുക്കിയ വിരുന്ന് സല്‍ക്കാരം ഫെയിസ് ബുക്ക് സുഹൃത്തുക്കളുമായി പങ്കുയ്ക്കാനും സച്ചിന്‍ മറന്നില്ല.

വീഡിയോ കാണാം..


DONT MISS
Top