‘ഒരു ഗേ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു’ ; ടെക് ലോകം പോയവര്‍ഷം ചര്‍ച്ച ചെയ്തതെന്ത്?

ഗൂഗിള്‍ ഗ്ലാസ് പോലെ വിപ്ലവകരമായ കണ്ടുപിടുത്തങ്ങളൊന്നും ഗൂഗിളില്‍ നിന്നുണ്ടായില്ലെങ്കിലും 2014 ടെക്കി വര്‍ഷം തന്നെയായിരുന്നു. വലിയ സ്‌ക്രീനിലേക്ക് ഏപ്പിള്‍ മാറിയതും കിറ്റ്ക്യാറ്റിനേക്കാള്‍ മധുരത്തില്‍ സാംസങ് ലോലിപ്പ് അവതരിപ്പിച്ചതും 2014 ന്റെ വിരല്‍ തുമ്പത്തെത്തി.

ഒരു ഗേ ആയതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന ആപ്പിള്‍ സിഇഒ ടിം കുക്കിന്റെ വാക്കുകളായിരുന്നു ടെക് ലോകം പോയവര്‍ഷം ഏറ്റവും ചര്‍ച്ച ചെയ്തത്. ടിം കുക്കിന്റെ പ്രഖ്യാപനം ആപ്പിള്‍ ഓഹരികളെ എങ്ങനെ ബാധിക്കുമെന്ന് ചര്‍ച്ച ചെയ്തത് ആഗോള ബിസിനസ് മാധ്യമങ്ങള്‍ തല പുകച്ചു. പക്ഷെ 700 ബില്യണ്‍ ഡോളര്‍ വിപണി മൂല്യവുമായി ആപ്പിള്‍ ലോകത്തെ ഒന്നാം നമ്പര്‍ കമ്പനിയായി ഉയര്‍ന്നതിനും 2014 സാക്ഷിയായി.ആപ്പിള്‍ ഐ ഫോണ്‍ 6 എന്ന വലിയ സ്‌ക്രീന്‍ ഫോണുകളും പോയ വര്‍ഷത്തില്‍ അവതരിപ്പിച്ചു.സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റമായ ടൈസണിന്‍ സാംസങ് ഫോണുകള്‍ പുറത്തിറക്കി. നോക്കിയ എന്ന് ലോകം മൊബൈല്‍ ഫോണിന് പകരമായി ഉപയോഗിച്ചിരുന്ന ബ്രാന്റ് നെയിം പൂര്‍ണമായും വിപണികളില്‍ നിന്നും അപ്രത്യക്ഷമായി. പകരം മൈക്രോസോഫ്റ്റ് ലൂമിയ ഫോണുകള്‍ വിപണിയിലേക്ക് വന്നു

ആമസോണ്‍ പോലുള്ള ഒണ്‍ലൈന്‍ ഷോപ്പിംഗ് സ്ഥാപനങ്ങളും മൊബൈല്‍ ഹാന്‍ഡ് സെറ്റ് നിര്‍മാണത്തിലേക്ക് കടന്നു വന്നു. ആമസോണ്‍ ഫയര്‍ എന്ന സ്മാര്‍ട്ട് ഫോണ്‍ വിപണികളില്‍ തരംഗമായി.ഷിവോമി ഓപ്പോ തുടങ്ങിയ ചൈനീസ് ബ്രാന്റുകളെ ജനങ്ങള്‍ അംഗീകരിച്ച വര്‍ഷമായിരുന്നു 2014. കുറഞ്ഞ വിലക്ക് കൂടുതല്‍ സവിഷേതകളുള്ള ഫോണുകള്‍ വിപണിയിലെത്തി. സാംസങിന് 2013 ലുണ്ടായിരുന്ന പ്രാതിനിത്യം ഒരു പരിധി വരെ കുറഞ്ഞു. സെല്‍ഫീ ക്യാമറകള്‍ക്ക് കൂടുതല്‍ തെളിച്ചം പകര്‍ന്ന് ഫോണുകള്‍ നിര്‍മ്മിക്കാന്‍ മൊബൈല്‍ കമ്പനികള്‍ നിര്‍ബന്ധിതരായി. എച്ച് ടി സി ഡിസൈയര്‍ ഐ എന്ന 12 എം പി റിയര്‍ ക്യാമറയോടു കൂടിയാണ് വിപണികളില്‍ പുനപ്രവേശനം നടത്തിയത്.

ക്ലോസിംഗ് ബെല്‍സ്- 2014 ലെ ബിസിനസ് അവലോകനം

DONT MISS
Top