ജാക്കി ചാന്‍ ചിത്രം ഡ്രാഗണ്‍ ബ്ലെയ്ഡിന്റെ ട്രെയിലര്‍ പുറത്തിറങ്ങി

ജാക്കിചാന്‍ ചിത്രം ഡ്രാഗണ്‍ ബ്ലെയ്ഡിന്റെ ട്രെയിലറിനൊപ്പം അണിയറ ദൃശ്യങ്ങളും പുറത്ത് വന്നു. ചിത്രീകരണത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്ന ജാക്കി ചാനെയാണ് അണിയറ ദ്യശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ആക്ഷന്‍ ഹീറോയുടെ ഒരു സിനിമയുടെ അണിയറ ദ്യശ്യങ്ങള്‍ എന്ന കൗതുകമാണ് ഡ്രാഗ ബ്ലെയ്ഡിന്റെ മേക്കിംഗ് വീഡിയോയ്ക്ക് ആദ്യം ലഭിച്ചത്. എന്നാല്‍ സെറ്റില്‍ സജീവമായി എല്ലാകാര്യത്തിലും ഇടപെടുന്ന ഒരു സൂപ്പര്‍ താരത്തെ കണ്ട് ആസ്വാദകര്‍ ഞെട്ടി.തുടര്‍ന്നുള്ള ചര്‍ച്ചകള്‍ ഇതിനെ കുറിച്ചായി.

ക്യാമറയിലും മേക്കപ്പിലും ശുചീകരണത്തിലടക്കം ജാക്കിചാന്‍ ഇടപെടുന്നുണ്ട്. സഹപ്രവര്‍ത്തകര്‍ക്ക് വെള്ളവും ഭക്ഷണവും കൊണ്ട് നടന്ന് കൊടുക്കുന്ന സൂപ്പര്‍ സ്റ്റാറിനെ ആദ്യമായി ചലച്ചിത്ര പ്രേമികള്‍ കാണുന്നതും ഇങ്ങനെയാവാം. ഡ്രാഗന്‍ ബ്ലെയ്ഡിന്റെ ട്രെയിലറിനൊപ്പം ചര്‍ച്ചയില്‍ ചിത്രീകരണ ദ്യശ്യങ്ങളും ഇടം പിടിക്കുകയാണ്‌.

[jwplayer mediaid=”150321″]

DONT MISS
Top