വിക്രം വ്യത്യസ്ത ഗെറ്റപ്പുകളില്‍; ഐയിലെ ആദ്യ ഗാനം പുറത്തിറങ്ങി

ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിക്രം ചിത്രം ഐയിലെ ആദ്യ ഗാനം പുറത്തിറങ്ങി. വിക്രമും നായിക ആമി ജാക്‌സണും പ്രത്യക്ഷപ്പെടുന്ന ഈ സൂപ്പര്‍ ഗാനത്തിന്റെ സംഗീതം എ ആര്‍ റഹ്മാനാണ്. ഇസക് താരിയെന്ന ഗാനം ആലപിച്ചിരിക്കുന്നത് നാകാഷ് അസീസും നീതി മോഹനും ചേര്‍ന്നാണ്.

ഐയുടെ ഹിന്ദി പതിപ്പിലെ ഗാനമാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഐയുടെ ട്രെയിലറും ടീസറും യൂ ട്യൂബില്‍ വന്‍ തരംഗമാണ് സൃഷ്ടിച്ചത്. ഐയുടെ ട്രെയിലറാണ് യൂട്യൂബിലെ ഇപ്പോഴത്തെ ഏറ്റവും വലിയ ഹിറ്റ്.

തമിഴിലെ സൂപ്പര്‍ സംവിധായകന്‍ ശങ്കറാണ് ചിത്രത്തിന്റെ ശില്‍പി. അന്യനു ശേഷം വിക്രമും ശങ്കറും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നടന്‍ സുരേഷ് ഗോപി സിനിമയില്‍ വില്ലന്‍ വേഷത്തില്‍ അഭിനയിക്കുന്നു.

സിനിമയില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളാണ് നായകന്‍ വിക്രം പ്രത്യക്ഷപ്പെടുന്നത്. വിഷ്വല്‍ ഇഫക്ടുകളും സാങ്കേതിക മികവും സൂപ്പര്‍ ആക്ഷനും കൂടിച്ചേര്‍ന്ന ഒരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഐ. പൊങ്കലിന് ചിത്രം തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

[jwplayer mediaid=”149534″]

DONT MISS
Top