മല്ലികാ ഷെരാവത്ത് നായികയാകുന്ന ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ ട്രെയിലര്‍

മല്ലികാ ഷെരാവത്ത് പ്രധാന വേഷത്തില്‍ എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ഡേര്‍ട്ടി പൊളിറ്റിക്‌സ് റിലീസിന്. ചിത്രത്തിന്റെ ആദ്യ ട്രെയിലര്‍ പുറത്ത് വന്നു.

ശക്തമായ ഒരു സ്ത്രീ കഥാപാത്രവുമായാണ് മല്ലികാ ശെരാവത്ത് ഡേര്‍ട്ടി പൊളിറ്റിക്‌സില്‍ എത്തുന്നത്. അനോകി ദേവി എന്ന രാഷ്ട്രിയക്കാരിയെ ആണ് മല്ലിക അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പല വനിതാ നേതാക്കളുടെയും ജീവിത കഥയാണിതെന്ന് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ട്രെയിലര്‍ ഇറങ്ങിയതിനു പിന്നാലെ അവയെല്ലാം സംവിധായകന്‍ കെ സി ബൊഗാഡിയ നിരസിച്ചു.

ഓം പുരി,നസ്‌റുദ്ദീന്‍ ഷാ,അനുപം ഖേര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളാകുന്നത്.ഡേര്‍ട്ടി പൊളിറ്റിക്‌സിന്റെ റിലീസിംഗ് തീയതി ഇതുവരെയും പുറത്ത് വന്നിട്ടില്ല.

[jwplayer mediaid=”149105″]

DONT MISS
Top