മറിയംമുക്കിന്റെ ടീസര്‍ പുറത്തിറങ്ങി

ഫഹദ് ഫാസില്‍ നായകനാകുന്ന മറിയംമുക്കിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രമുഖ തിരക്കഥാകൃത്തായ ജയിംസ് ആല്‍ബര്‍ട്ട് ആദ്യമായി തിരക്കഥ എഴുതി സംവിധാനവും ചെയ്യുന്ന ചിത്രം കൂടിയാണിത്. സനാ അല്‍ത്താഫാണ് ചിത്രത്തില്‍ ഫഹദിന്റെ നായിക. തമിഴ്‌നടന്‍ ത്യാഗരാജന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു.

കടല്‍ പശ്ചാത്തലമായൊരുങ്ങുന്ന ചിത്രത്തില്‍ നിരവധി താരങ്ങള്‍ അഭിനയിക്കുന്നു. സമുദ്രക്കനി, നെടുമുടി വേണു, അജു വര്‍ഗീസ്, ശ്രീനിവാസന്‍, ടിനി ടോം, ഇര്‍ഷാദ്,സിദ്ദിഖ്, സുജ മേനോന്‍, സീമാ ജി നായര്‍, ദേവി അജിത്ത്, നീനാ കുറുപ്പ് എന്നിവര്‍ ചിത്രത്തിന്റ ഭാഗമാകുന്നു.

സാം ബിഗ് മൂവീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദ്യാസാഗറാണ് സംഗീതസംവിധാനം. വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ, സന്തോഷ് വര്‍മ്മ, റഫീഖ് അഹമ്മദ്. ഫാ. സിയോണ്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്. ജനുവരിയില്‍ ചിത്രം തീയറ്ററുകളില്‍ എത്തും.

[jwplayer mediaid=”148889″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top