ബോളിവുഡിലെ മികച്ച ഐറ്റം നമ്പര്‍ താരം ആര് ?

ബോളിവുഡ് ചലച്ചിത്ര കലണ്ടറില്‍ ഒരു വര്‍ഷം കൂടി പിന്നിടുമ്പോള്‍ മികച്ച ഐറ്റം നമ്പര്‍ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ആരംഭിച്ചു. കരീനാ കപൂര്‍, പ്രിയങ്കാ ചോപ്ര, കത്രീനാ കൈഫ് എന്നിവര്‍ തന്നെയാണ് ഇപ്പോഴും ആരാധകരുടെ പ്രിയപ്പെട്ട നര്‍ത്തകിമാര്‍.

ബോളിവുഡ് ചിത്രങ്ങളുടെ സൗന്ദര്യങ്ങളില്‍ ഒന്നു തന്നെയാണ് ഐറ്റം നമ്പര്‍ പാട്ടുകള്‍. ചിത്രത്തിന്റെ സ്വഭാവം എന്തായാലും ധാരാളം അടിച്ചു പൊളിക്കാനായി ഉണ്ടാകും. ഇത്തരം നൃത്തങ്ങളിലൂടെ കടന്ന് വന്ന താരങ്ങളായവരും നിരവധിയാണ്.ചെക്ക് റിപ്ലബിക്കന്‍ മോഡല്‍ യാന ഗുപ്ത ബോളിവുഡിന്റെ ഭാഗമായത് ഇങ്ങനെയാണ്.

അക്ഷയ്കുമാര്‍ ചിത്രം ജോക്കറിലൂടെ കടന്ന് വന്ന ചിത്രാംഗത സിംഗ് ആരാധകരുടെ മനസ്സില്‍ നിറഞ്ഞതും നൃത്ത ചുവടുകളിലൂടെ തന്നെ. പുതുതായി നിരവധി പേര്‍ ബോളിവുഡിലേക്ക് കടന്നു വന്നെങ്കിലും ചുവടുകളുടെ കൃത്യതയും പൂര്‍ണ്ണതയുമായിരുന്നു ഗൗഹര്‍ ഖാനെ പ്രിയങ്കരിയാക്കിയത്. താരങ്ങളില്‍ ഐറ്റം നമ്പറില്‍ എന്നും തിളങ്ങിയിട്ടുള്ള നടിയാണ് മല്ലികാ ഷെരാവത്ത്. ബോളിവുഡ് ഐറ്റം നമ്പര്‍ ലിസ്റ്റില്‍ മുന്‍ നിരയിലാണ് ഈ നടി. എന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുള്ള നടിയാണ് പ്രിയങ്കാ ചോപ്ര. അത് നൃത്തത്തിലും ആവര്‍ത്തിക്കപ്പെട്ടു.

[jwplayer mediaid=”148430″]

വിശേഷണങ്ങള്‍ക്ക് അതീതമായ ഐറ്റം ഗേള്‍. ഇന്നുവരെ ബോളിവുഡില്‍ ഉണ്ടായിട്ടുള്ള ഐറ്റം നമ്പര്‍ പാട്ടുകളില്‍ ഒന്നാമതാണ് കത്രീനാ കൈഫിന്റെ ചിക്കിനി ചമേലി. അസാധ്യ നൃത്ത ചുവടുകള്‍ കണ്ട് ബോളിവുഡ് ഒന്നടങ്കം കോരിത്തരിച്ചു.

[jwplayer mediaid=”148432″]

നിരവധി ചിത്രങ്ങളില്‍ ഹിറ്റ് പാട്ടുകളുടെ നൃത്ത രൂപമാണ് മല്ലിക അറോറ ഖാന്‍.ബോളിവുഡിലെ മുന്‍ നിര നായകന്‍മാരുടെ ചിത്രങ്ങളില്‍ ഈ നടി തിളങ്ങി കഴിഞ്ഞു. കരീനാ കപൂര്‍ ഖാനാണ് ആരാധകരുടെ ഏറ്റവും ചൂടേറിയ നര്‍ത്തകി. നായികയായ ചിത്രങ്ങളില്‍ തന്നെ നൃത്തം വെച്ച് തിളങ്ങാനായി എന്നതും കരീനയുടെ മാത്രം നേട്ടം. ബോളിവുഡ് കലണ്ടര്‍ യാത്രയില്‍ ഇനിയും തകര്‍ക്കപ്പെടാന്‍ കഴിത്ത വിധത്തില്‍ ഇവരുടെ നൃത്തങ്ങളും പാട്ടുകളും ഇടം പിടിച്ചു കഴിഞ്ഞു.

[jwplayer mediaid=”148433″]

DONT MISS
Top