ബോളിവുഡില്‍ ഐറ്റം നമ്പരുകള്‍ ഹോട്ട് തന്നെ

2014 അവസാന മാസത്തിലേക്ക് എത്തിയതോടെ സിനിമയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ക്ക് തുടക്കമായി. ബോളിവുഡില്‍ നിന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. 2014 മികച്ച ഐറ്റം നമ്പറുകള്‍ കണ്ടെത്തി ഒട്ടു മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും രംഗത്ത് എത്തി കഴിഞ്ഞു.

സിനിമ ലോകത്തെ സംബന്ധിച്ച് നേട്ടത്തിന്റെയും നഷ്ടത്തിന്റേയും മറ്റൊരു വര്‍ഷം കൂടി പൂര്‍ത്തീകരിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാതാരം.പൂര്‍ണ്ണമായ കണക്കെടുപ്പുകള്‍ അവസാന ഘട്ടത്തിലാണെങ്കിലും മികച്ച ചിത്രം, പാട്ട് തുടങ്ങിയവ ഓണ്‍ ലൈന്‍ മീഡിയ പുറത്ത് വിട്ടു തുടങ്ങി. ഇവയില്‍ സജീവം ഐറ്റം നമ്പറുകളാണ്.

രാം ലീലയിലെ ഐറ്റം നമ്പറിലൂടെ തിളങ്കിയ പ്രിയങ്കാ ചോപ്ര തന്നെയാണ് ഇത്തവണയും ഒന്നാമത് എത്തിയിരിക്കുന്നത്. പ്രിയങ്കയുടെ ഗുണ്ടൈയിലെ നൃത്ത ചുവടുകളാണ് ശ്രദ്ധ നേടിയത്.

[jwplayer mediaid=”145327″]

ഷൂട്ട് ഔട്ട് അറ്റ് വദോലയില്‍ ഐറ്റം നമ്പറിലൂടെ അരങ്ങേറ്റം കുറിച്ച സണ്ണി ലിയോണ്‍ ആണ് ഇത്തവണ ആരാധകരെ കീഴടക്കിയ മറ്റൊരു നര്‍ത്തകി. സണ്ണി ലിയോണ്‍ തന്നെ നായികയായി എത്തിയ രാഗണി എം എം എസ് 2-വിലായിരുന്നു ഈ ഗാനം.

[jwplayer mediaid=”145328″]

വലിയൊരു ഇടവേളയ്ക്കു ശേഷം ശില്‍പ ഷെട്ടി തിരിച്ചെത്തിയ ദിഷ്‌ക്കൂയിണിലെ പാട്ടാണ് ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ച മറ്റൊരു ഗാനം. 2008-ല്‍ പുറത്തിറങ്ങിയ ദോസ്താനയ്ക്കു ശേഷം ശില്‍പ ഷെട്ടി തിരിച്ചെത്തിയതും നിര്‍മ്മിച്ചതും ഈ ചിത്രമായിരുന്നു.

[jwplayer mediaid=”145333″]

യോ യോ ഹണി സിംഗ് ഒരുക്കിയ ഫ്ഗളിയിലെ സല്‍മാന്‍ പാട്ടും ശ്രദ്ധ നേടി.ആക്ഷയ്കുമാറായിരുന്നു നായകന്‍. സല്‍മാന്‍ ഖാന്‍ നായകനായി എത്തി വന്‍ വിജയം നേടിയ കിക്കിലെ ഡെവിള്‍ ഗാനവും എല്ല ഓണ്‍ലൈന്‍ മാധ്യമങ്ങളും മികച്ച പാട്ടുകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വരുന്ന ആഴ്ചകളിലും ഇത്തരം നിരവധി കൗതുകങ്ങളും സിനിമ കാഴ്ചകളുമാണ് പുറത്തിറങ്ങാനുള്ളത്.

DONT MISS
Top