പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു

സംവിധായകന്‍ പ്രിയദര്‍ശനും ഭാര്യ ലിസിയും വിവാഹ ബന്ധം വേര്‍പെടുത്തുന്നു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ലിസി ഇന്ന് ചെന്നൈ കുടുംബകോടതിയിൽ ഹർജി ഫയൽ ചെയ്തു. ലിസി തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

തങ്ങൾ വേർപിരിയുന്ന എന്ന കാര്യം ഏറെ വിഷമത്തോടെ അറിയിക്കുന്നു എന്നാണ് ലിസി പ്രതികരിച്ചത്.24 വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ പ്രിയദർശനുമായി വേർപിരിയുകയാണ്. മക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും ഇക്കാര്യം അറിയാം. ജീവിതത്തിലെ ഏറെ വിഷമകരമായ സമയം ആയതിനാൽ ഏവരും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ലിസി അഭ്യർത്ഥിച്ചു.

ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം 1990-ലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇവരുടെ താമസം. രണ്ട് മക്കളുണ്ട്.

വിവാഹ ശേഷം സിനിമാഭിനയത്തില്‍ നിന്നും മാറി നിന്ന ലിസി, പ്രിയദര്‍ശന്റെ ബിസിനസ് സംരംഭങ്ങളില്‍ പങ്കാളിയായിരുന്നു. ചെന്നൈയില്‍ ഫോര്‍ ഫ്രെയിംസ് എന്ന പേരിലുള്ള സ്റ്റുഡിയോയുടെ നടത്തിപ്പും ലിസിക്കായിരുന്നു.

priyalizzystory
DONT MISS
Top