ശാസ്ത്രലോകത്തിന് കൗതുകമായി ചുമയ്ക്കുന്ന തവള

ശാസ്ത്രലോകത്തിന് അത്ഭുതമായി ന്യൂജേഴ്‌സിയില്‍ പുതിയ ഇനം തവളയെ കണ്ടെത്തി. സാധാരണ തവളകളെ പോലെ ഇവ കരയുകയല്ല, ചുമയ്ക്കുകയാണ് ചെയ്യുക. അറ്റ്‌ലാന്റിക് കോസ്റ്റ് ലിയോപാര്‍ഡ് തവളകളാണ് ചുമയ്ക്കുന്ന ശബ്ദം പുറപ്പെടുവിക്കുന്നത്. ഈ തവളകള്‍ ഞെരങ്ങുന്നതു പോലുള്ള ശബ്ദം പുറപ്പെടുവിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രഗവേഷകര്‍ തവളയുടെ ചിത്രം പകര്‍ത്തിയിട്ടുണ്ട്.

നിരവധി വര്‍ഷങ്ങള്‍ക്കു മുമ്പ് മോറിസ് കൗണ്ടിയിലെ ഗ്രേറ്റ് സ്വാംപ് നാഷണല്‍ വൈല്‍ഡ് ലൈഫ് റെഫ്യൂജിലെ ഗവേഷകര്‍ തവളയെ നിരീക്ഷിച്ചിരുന്നു. വടക്കന്‍ പ്രദേശമാണോ അതോ തെക്കന്‍ പ്രദേശമാണോ തവളയുടെ പ്രജനന സ്ഥലമെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ദെലാവെയര്‍ നദിക്കരയിലും അറ്റ്‌ലാന്റിക് സമുദ്ര തീരത്തും തവളകളെ കണ്ടെത്തിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top