കാണാതായ മിസ് ഹോണ്ടുറാസും സഹോദരിയും മരിച്ച നിലയില്‍

മിസ് ഹോണ്ടുറാസ് മരിയ ജോസ് അല്‍വറാഡോയേയും സഹോദരി സോഫിയ ട്രിനിഡാഡിനെയും മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ച ഒരു പാര്‍ട്ടിക്കു ശേഷം ഇവരെ കാണാതാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മരിയയുടെ കാമുകനെ അറസ്റ്റ് ചെയ്തു.

ലണ്ടനില്‍ നടക്കുന്ന മിസ് വേള്‍ഡ് മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു മരിയ. ഹോണ്ടുറാസിലെ ഗ്രമത്തില്‍ നിന്നാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം കടത്താന്‍ ഉപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

DONT MISS
Top