കൊണാട്ട് പ്‌ളേസ് സമ്പൂര്‍ണ വൈ-ഫൈ

ദില്ലി: രാജ്യത്തെ ഏറ്റവും തിരക്കേറിയ വിപണികളില്‍ ഒന്നായ കൊണാട്ട് പ്‌ളേസില്‍ സമ്പൂര്‍ണ വൈഫൈ സംവിധാനം ഏര്‍പ്പെടുത്തി. ന്യൂ ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനും (എന്‍ഡിഎംസി) ടാറ്റാ ഡോകോമയും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

റജിസ്റ്റര്‍ ചെയ്തവര്‍ക്ക് ആദ്യ 20 മിനിറ്റ് നേരം സൗജന്യമായി വൈഫൈ സേവനം ലഭിക്കും. തുടര്‍ന്നുള്ള അരമണിക്കൂറിന് 10 രൂപ നല്‍കണം. ഒരു മണിക്കൂറിന് 20 രൂപയും മൂന്നു മണിക്കൂറിന് 50 രൂപയുമാണ് റീചാര്‍ജ് നിരക്ക്. ഓണ്‍ലൈനായും ഡോകോമോ സേവന കേന്ദ്രങ്ങളില്‍ നിന്നും ചാര്‍ജ് ചെയ്യാം.
കൊണാട്ട് പ്‌ളേസിന്റെ നാലര കിലോമീറ്റര്‍ ചൂറ്റളവിനുള്ളില്‍ സംവിധാനം ലഭ്യമാണ്. വൈഫൈ സംവിധാനമുള്ള ഫോണോ ലാപ്‌ടോപ്പോ ഉപയോഗിക്കാം. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഒറ്റത്തവണ പാസ് വേഡ് ലഭിക്കും. സമാന പദ്ധതിക്കായി കൊച്ചി നഗരസഭ കഴിഞ്ഞയാഴ്ച ചര്‍ച്ചകള്‍ തുടങ്ങി. വിവിധ ടെലികോം സേവന ദാതാക്കളുമായാണ് കോര്‍പ്പറേഷന്‍ ചര്‍ച്ച നടത്തുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top