ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു

സംവിധായകന്‍ വിനയന്റെ പുതിയ ത്രീഡി ചിത്രം ലിറ്റില്‍ സൂപ്പര്‍മാന്‍ തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചു. ചിത്രത്തിന്റെ ക്ലൈമാക്‌സ് സംബന്ധിച്ച് സിഎംഐ സഭ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ക്ലൈമാക്‌സ് മാറ്റി ചിത്രീകരിക്കാനാണ് സിനിമ പിന്‍വലിച്ചത്.

ഇത് സംബന്ധിച്ച് വിനയന്‍ ഫേസ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്.

ചിത്രത്തിന്റെ ക്വാളിറ്റിയില്‍ അത്രയ്ക്കു വിശ്വാസമുള്ളതുകൊണ്ട് മാത്രമാണ് മുതല്‍ തീയറ്ററില്‍ നിന്നു പിന്‍വലിക്കുന്നതെന്നും പുതിയ ക്ലൈമാക്‌സോടുകൂടി അടുത്ത വെക്കേഷന്‍ കാലത്ത് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കുറിപ്പില്‍ പറയുന്നു. 3ഡി ചിത്രമായ ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ നേരത്തെ ഇങ്ങനെ വീണ്ടും റിലീസ് ചെയ്തിട്ടുണ്ട്. ഫസ്റ്റ് ഹാഫിലെ ഗ്രാഫിക്‌സ് മേന്‍മ സെക്കന്‍ഡ് ഹാഫിലും കുറച്ചുകൂടി ഉള്‍കൊള്ളിച്ചായിരിക്കും പുതിയ സൂപ്പര്‍മാന്റെ വരവെന്നും വിനയന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

സിനിമയെക്കുറിച്ച്  പ്രിന്‍സിപ്പാള്‍ ഫാ. മാത്യു അറേക്കളത്തിന്റെ വിയോജന കുറിപ്പ്

Untitled-2
DONT MISS
Top