മലബാറിന്റെ ഐ.ടി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി യു.എല്‍.സൈബര്‍ പാര്‍ക്ക്

കോഴിക്കോട്: മലബാറിന്റെ ഐ.ടി സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കി യു.എല്‍.സൈബര്‍ പാര്‍ക്ക് സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ പദ്ധതിക്ക് സമാനമായ രീതിയില്‍ യു.എല്‍ സൈബര്‍ പാര്‍ക്കിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസ് റോഡില്‍ യു.എല്‍ സൈബര്‍ പാര്‍ക്കിനോട് ചേര്‍ന്നാണ് സ്റ്റാര്‍ട്ട് അപ്പ് വില്ലേജിന് തുടക്കം കുറിച്ചിരിക്കുന്നത്. പുതിയ ആശയങ്ങളുള്ള യുവ ഐ.ടി വിദഗ്ധര്‍ക്ക് സ്വന്തം കമ്പനി തുടങ്ങുന്നതിന് വില്ലേജില്‍ സൗകര്യമുണ്ട്. സ്റ്റാര്‍ട്ട്അപ്പ് വില്ലേജിനും യു.എല്‍ സൈബര്‍ പാര്‍ക്കിനും സര്‍ക്കാരിന്റെ എല്ലാ പിന്തുണയും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി വാഗ്ദാനം ചെയ്തു.

2530 സ്‌ക്വയര്‍ ഫീറ്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വില്ലേജില്‍ 50 പേര്‍ക്ക് ഒരേ സമയം ജോലി ചെയ്യാന്‍ കഴിയും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ ദിനം തന്നെ ലാപ്‌ടോപ്പുമായി വന്ന് ജോലി ആരംഭിക്കാം. സ്റ്റാര്‍ട്ട് അപ്പ് വില്ലേജില്‍ പ്രവര്‍ത്തനം തുടങ്ങുന്ന ചെറിയ സംരംഭകര്‍ക്ക് 30 തൊഴിലാളികളുള്ള കമ്പനിയായി വളരുമ്പോള്‍ സൈബര്‍ പാര്‍ക്കിലേക്ക് ചേക്കേറാനാകും. ഇന്‍ഫോസിസ് മുന്‍ മേധാവി ക്രിസ് ഗോപാലകൃഷ്ണനാണ് സ്റ്റാര്ട്ട് അപ്പ് വില്ലേജിന്റെ മുഖ്യരക്ഷാധികാരി.

[jwplayer mediaid=”138012″]

DONT MISS
Top