ഫേസ്ബുക്ക് ഇനി സ്മാര്‍ട്ടാകും; സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ഫേസ്ബുക്കില്‍ ചേര്‍ന്നു

ഒടുവില്‍ ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സും ഫേസ്ബുക്കില്‍ ചേര്‍ന്നു. ഇനി ചര്‍ച്ചകള്‍ നയിക്കാനായി അദ്ദേഹം എത്തും. അദ്ദേഹത്തിന്റെ ആദ്യത്തെ മെസേജ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

സ്റ്റീഫന്‍ ഹോക്കിംഗ്‌സ് ഒക്ടോബര്‍ ഏഴിനാണ് ഫേസ്ബുക്ക് അക്കൗണ്ട് തുറന്നത്. എന്നാല്‍ അദേഹത്തിന്റെ ആദ്യ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് ഇന്നലെയാണ്. പ്രപഞ്ചത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ക്കും പഠനങ്ങള്‍ക്കും കാത്തിരിക്കുന്ന ശാസ്ത്രജ്ഞര്‍ അദേഹത്തിന്റെ കൂടുതല്‍ പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ്.

ഇതിനകം 9 ലക്ഷത്തോളം പേര്‍ സ്റ്റീഫന്‍ ഹോക്കിംഗ്‌സിന്റെ പേജ് ലൈക്ക് ചെയ്തു കഴിഞ്ഞു. അദ്ദേഹത്തിന്റെ ജീവിതം പ്രമേയമാക്കിയുള്ള പുതിയ സിനിമ ദ തിയറി ഓഫ് എവരിതിംഗ്‌സിന്റെ പ്രചരാണര്‍ത്ഥം ഫേസ്ബുക്കില്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റുകള്‍ അണിയറ പ്രവര്‍ത്തകര്‍ ഉപയോഗിക്കും. നവംബര്‍ 7ന് സിനിമ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top