വിജയ്‌യെ തനിച്ചാക്കി മലര്‍ കേരളത്തിലേക്ക്

ദില്ലി മൃഗശാലയില്‍ നിന്ന് കേരളത്തിലേക്ക് വെള്ളക്കടുവയെ കൊണ്ടു വരുന്നു. ദില്ലി മൃഗശാലയില്‍ യുവാവിനെ ആക്രമിച്ച് കൊന്ന വിജയ് എന്ന വെള്ളക്കടുവയുടെ ഇണയെ ആണ് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റുന്നത്. മലര്‍ എന്ന് പേരിട്ടിരിക്കുന്ന 5 വയസ് പ്രായമുള്ള വെള്ളക്കടുവയെ തിരുവനന്തപുരം മൃഗശാല അധികൃതര്‍ ഏറ്റുവാങ്ങി

പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് വെള്ളക്കടുവയെ കേരളത്തില്‍ എത്തിക്കുക. മലര്‍ തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. തിരുവന്തപുരത്ത് നേരത്തെ വെള്ളക്കടുവ ഉണ്ടായിരുന്നെങ്കിലും കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് മരണമടയുകയായിരുന്നു.

പ്രത്യുല്‍പാദനത്തിനായി അമേരിക്കന്‍ ജാഗ്വറിനെ തിരുവനന്തപുരം മൃഗശാല ദില്ലി മൃഗശാലയ്ക്ക് കൈമാറി

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top