ഗുജറാത്തില്‍ അത്‌ലറ്റിക് സ്‌കൂള്‍ സ്ഥാപിക്കാനൊരുങ്ങി പി ടി ഉഷ

ഉഷാ സ്‌കൂള്‍ ഓഫ് അറ്റ്‌ലറ്റിക്‌സ് ഗുജറാത്തിലേക്ക്. ഗുജറാത്തിലെ ബറോഡയില്‍ പരീശീലന കേന്ദ്രം തുടങ്ങാന്‍ സ്‌പോറ്റ്‌സ് അതോറിറ്റി ഓഫ് ഗുജറാത്തുമായി പിടി ഉഷ ധാരണയില്‍ എത്തി. അടുത്ത മാസം 9 മുതല്‍ ബറോഡയില്‍ സെലക്ഷന്‍ ട്രയല്‍ നടത്തും.

ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് രാജ്യത്തെ കായിക രംഗത്ത് നല്‍കുന്ന സംഭാവനകള്‍ തിരുച്ചറിഞ്ഞാണ് ഗുജറാത്ത് സര്‍ക്കാര്‍ ഉഷയെ സംസ്ഥാനത്തേക്ക് ക്ഷണിച്ചത്. കേരളത്തിന്റെ ഉഷാ സ്‌കൂളിന്റെ മാതൃകയില്‍ ബറോഡയില്‍ അത്‌ലറ്റിക് കേന്ദ്രം തുടങ്ങാണ് പദ്ധതി. സ്‌പോട്‌സ് അതോറിറ്റി ഓഫ് ഗുജറാത്ത് ഡയറക്ടര്‍ സതീഷ് പ്രധാനുമായി ധാരണപത്രം ഒപ്പിടാന്‍ തീരുമാനിച്ചതായി പിടി ഉഷ അറിയിച്ചു.

അടുത്ത മാസം 9 മുതല്‍ 14 വരെ ബറോഡയില്‍ പിടി ഉഷയുടെ നേതൃത്വത്തില്‍ സെലക്ഷന്‍ ട്രയല്‍ നടക്കും. 30 കുട്ടികള്‍ക്കാണ് ആദ്യ ഘടത്തില്‍ പ്രവേശനം. പിന്നീട് 40 കുട്ടികള്‍ വരെ പ്രവേശനം നല്‍കും. പിടി ഉഷയുടെ നേതൃത്വത്തിലും ഉഷ നിയോഗിക്കുന്ന മറ്റ് കോച്ചുമാരുടെ കീഴിലുമായിരിക്കും പരീശീലനം നടത്തുക. കിനാലൂരിലെ ഉഷ സ്‌കൂള്‍ ഓഫ് അത്‌ലറ്റിക്‌സ് നിലനര്‍ത്തി കൊണ്ടാകും ഗുജറാത്തിലെ പ്രവര്‍ത്തനങ്ങളെന്ന് ഉഷ റിപ്പോര്‍ട്ടറോട് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top