കൊയ്ത്തുയന്ത്രമില്ലാത്തതിനെ തുടര്‍ന്ന് നെല്‍കര്‍ഷകര്‍ പ്രതിസന്ധിയില്‍

കോട്ടയം ജില്ലയിലെ പടിഞ്ഞാറന്‍ മേഖലകളില്‍ കൊയ്ത്തുയന്ത്രമില്ലാത്തതിനേത്തുടര്‍ന്ന് നെല്‍ക്കര്‍ഷകര്‍ പ്രതിസന്ധിയില്‍. നെല്‍ച്ചെടികള്‍ വിളവെടുപ്പിന് പാകമായെങ്കിലും സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമലര്‍ത്തുകയാണെന്നാണ് കര്‍ഷകരുടെ പരാതി.

കൊയ്‌തെടുക്കാറായ കതിരുകള്‍ നോക്കി കൊയ്ത്തു യന്ത്രത്തിനായി കാത്തിരിക്കാനാണ് ഇവരുടെ വിധി. വിളവെടുപ്പ് താമസിച്ചാല്‍ മാസങ്ങളുടെ അധ്വാനവും പണവും തുലാവര്‍ഷത്തില്‍ നിലപൊത്തും.

ലക്ഷങ്ങള്‍ ചിലവഴിച്ച് ജില്ലാപഞ്ചായത്ത് വാങ്ങിയ കൊയ്ത്തുമെതിയന്ത്രം തുരുമ്പെടുത്തു നശിക്കുന്ന അവസ്ഥയിലാണ്. നിസാര തകരാറുകളുമായി ഷെഡില്‍ കയറ്റിയ യന്ത്രം വാങ്ങിയ തുക കൊടുത്താലും നന്നാക്കാനാവാത്ത അവസ്ഥയിലാണ്. സമാനമായ സ്ഥിതിയിലാണ് സര്ക്കാാര്‍ ഉടമസ്ഥതയിലുള്ള മറ്റുയന്ത്രങ്ങളുടെയും അവസഥയെന്നാണ് കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തത്.

[jwplayer mediaid=”135193″]

DONT MISS
Top