ഫാഷന്‍ രംഗത്ത് പുത്തന്‍ വിസ്മയം തീര്‍ത്ത് എന്‍സെമ്പിള്‍ 2014

വസ്ത്ര രൂപകല്‍പനയിലെ പുതിയ തരംഗങ്ങള്‍ അവതരിപ്പിച്ച് ബീന കണ്ണന്റെ നേതൃത്വത്തിലുള്ള സെലിബ്രിറ്റി ഫാഷന്‍ ഷോ കൊച്ചിയില്‍ നടന്നു. ബോളിവുഡ് താരവും പ്രമുഖ മോഡലുമായ ലിസാ ഹെയ്ഡണായിരുന്നു ഷോയിലെ പ്രധാന ആകര്‍ഷണം.

ഫാഷന്‍ ഡിസൈന്‍ കോളജുകള്‍ക്കായി ശീമാട്ടി നടത്തിയ വസ്ത്ര രൂപ കല്‍പനാ മല്‍സരമായ എന്‍സെമ്പിള്‍ 2014 ന്റെ ഭാഗമായാണ് ഫാഷന്‍ ഷോ നടന്നത്. ഡിസൈനര്‍ വസ്ത്രനിരയാണ് ബീനാ കണ്ണന്റെ നേതൃത്വത്തില്‍ താരങ്ങള്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ഡിസൈനിങ് മല്‍സരത്തില്‍ ഒന്നാം സ്ഥാനം നേടിയ വസ്ത്രങ്ങള്‍ അവതരിപ്പിച്ചു.

റിമാ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം സ്‌ക്കൂള്‍ ഓഫ് ഡാന്‍സിന്റെ പ്രത്യേക നൃത്തപരിപാടിയും ഷോക്ക് മിഴിവേകി. മിസ് വേള്‍ഡ് ഡെഫ് മത്സരത്തില്‍ പങ്കെടുത്ത സോഫിയ എം ജോയിയും ഷോയുടെ നിറസാന്നിദ്ധ്യമായിരുന്നു.

[jwplayer mediaid=”134982″]

DONT MISS
Top