ഇയ്യോബിന്റെ പുസ്തകത്തിലെ പ്രണയാര്‍ദ്രഗാനം

ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനവും ഛായാഗ്രണവും നിര്‍വ്വഹിക്കുന്ന ഇയ്യോബിന്റെ പുസ്തകത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഫഹദ് ഫാസിലും ഇഷാ ഷെര്‍വാണിയും ഒന്നിച്ചഭിനയിച്ച ഒരു പ്രണയഗാനമാണ് പുറത്തിറങ്ങിയത്. രാവേ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണും നേഹാ എസ് നായരും ചേര്‍ന്നാണ്.

ലാല്‍, ജയസൂര്യ, ഇഷ ഷെര്‍വാണി, പദ്മപ്രിയ, റീനു മാത്യൂസ്, ലെന, ടി ജി രവി, ശ്രീജിത്ത് രവി, ജിനു ജോസഫ് എന്നിവരാണ് മറ്റ് പ്രഥാന കഥാപാത്രങ്ങള്‍. ഫഹദ് ഫാസിലിന്റെ കൂടി സഹകരണത്തോടെ അമല്‍ നീരദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഗോപന്‍ ചിദംബരമാണ് കഥയും തിരക്കഥയും രചിച്ചിരിക്കുന്നത്. ശ്യാം പുഷ്‌ക്കരനാണ് ചിത്രത്തിന്റെ സംഭാഷണം.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് നേഹാ യാക്‌സണാണ് സംഗീതം നല്‍കുന്നത്. ഈ മാസം ചിത്രം തീയറ്ററുകളില്‍ എത്തും.

[jwplayer mediaid=”134937″]

DONT MISS
Top