മോദിയുടെ ചലഞ്ച് സ്വീകരിച്ച് സച്ചിനും പ്രിയങ്കയും

പ്രധാനമന്ത്രിയുടെ ക്ലീന്‍ ഇന്ത്യ ചലഞ്ച് സ്വീകരിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കറും, പ്രിയങ്കാ ചോപ്രയും. ഇന്ത്യ മൊത്തം വൃത്തിയാക്കുക എന്നത് നല്ല കാര്യമാണെന്നും എല്ലാവരും ഒരുമിച്ച് അതിനു തയാറാകണമെന്നും ചലഞ്ച് ഏറ്റെടുത്തു കൊണ്ട് സച്ചിന്‍ പറഞ്ഞു.

പൊതുസ്ഥലങ്ങള്‍ വൃത്തിയാക്കുന്ന ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്യാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍, ഗോവ ഗവര്‍ണര്‍ മൃദുല സിന്‍ഹ, യോഗാ ഗുരു ബാബാ രാം ദേവ്, ഉള്‍പ്പെടെയുള്ളവരെ പ്രധാനമന്ത്രി യു ട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്.

ട്വിറ്ററുലൂടെ പ്രിയങ്കാ ചോപ്ര, കമല്‍ഹസ്സന്‍, സല്‍മാന്‍ ഖാന്‍, വ്യവസായ പ്രമുഖന്‍ അനില്‍ അംബാനി , ഹിന്ദി സീരിയല്‍ അംഗങ്ങളെയും മോദി വെല്ലുവിളിച്ചിരുന്നു. മോദിയുടെ ക്ലീന്‍ ഇന്ത്യ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ അമീര്‍ ഖാനും പങ്കെടുത്തിരുന്നു.

[jwplayer mediaid=”132356″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top