മംഗളവിജയം പങ്കുവെച്ച് വിദേശരാജ്യങ്ങളും

മംഗള്‍യാന്റെ വിജയം ഒരു മൂന്നാ ലോക, വികസ്വര രാജ്യമായ ഇന്ത്യയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ്. വിദേശമാധ്യമങ്ങള്‍ മംഗള്‍യാന്റെ വിജയം നല്ലരീതിയില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തു. ട്വിറ്ററുകളിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും മംഗള്‍യാന് അഭിനന്ദന പ്രവാഹമാണ്.

‘What is red is a planet and the focus of my orbit’ – ആ ചുവന്നുകാണുന്നത് ഒരു ഗ്രഹമാണ്, അതാണ് ഇനി എന്റെ ഭ്രമണത്തിന്റെ കേന്ദ്രം. ഐഎസ്ആര്‍ഒയുടെ ഈ ട്വിറ്റര്‍ കുറിപ്പ് സ്വന്തം പേജില്‍ മാത്രമല്ല വന്നത്. ലോകത്തെ ബഹിരാകാശ ഗവേഷണത്തിന്റെ തലതൊട്ടപ്പന്മാരായ നാസയുടെ പേജിലുമാണ്. നാസ ചരിത്രത്തിലാദ്യമായി ഒരു മൂന്നാം ലോക രാജ്യത്തിന്റെ ട്വീറ്റ് പങ്കുവച്ച ദിവസമായിരുന്നു ഇത്. ഈ കുറിപ്പ് റിട്വീറ്റ് ചെയ്യും മുന്‍പ് തന്നെ നാസ ഐഎസ്ആര്‍ഒയെ അഭിനന്ദനങ്ങള്‍കൊണ്ടു മൂടി സ്വന്തം കുറിപ്പ് ട്വിറ്ററില്‍ എഴുതിയിരുന്നു. ഇനി ചൊവ്വയെക്കുറിച്ച് ഒന്നിച്ചു പഠിക്കാം എന്നായിരുന്നു ആ കുറിപ്പ്. മംഗള്‍യാന്റെ പേരില്‍ അപ്പോള്‍ വന്നു ഐഎസ്ആര്‍ഒയുടെ മറ്റൊരു കുറിപ്പ്. ക്യുരിയോസിറ്റി എന്തുണ്ട് വിശേഷം. ഇടയ്‌ക്കൊക്കെ ബന്ധപ്പെടണം. ഞാന്‍ ചുറ്റുമുണ്ടാകും. ചൊവ്വയിലുള്ള നാസയുടെ പേടകം ക്യൂരിയോസിറ്റിക്കുള്ള കുറിപ്പായിരുന്നു അത്.

international-media-1

ഇതുവരെ ഇന്ത്യയെ മുഖം തിരിച്ചു നോക്കിയിരുന്ന രാജ്യാന്തര സ്ഥാപനങ്ങളും മാധ്യമങ്ങളുമെല്ലാം അഭിനന്ദനം കൊണ്ടു മൂടിയ ദിവസം കൂടിയായിരുന്നു ഇത്. ന്യൂയോര്‍ക് ടൈംസ്, വാള്‍സ്ട്രീറ്റ് ജേണല്‍, ബിബിസി, സിഎന്‍എന്‍ എന്നിവയെല്ലാം പ്രാധാന്യത്തോടെ വാര്‍ത്ത പ്രസിദ്ധീകരിച്ചു. India triumphs with cut prize mission, പിശുക്കിപ്പിടിച്ച ദൗത്യവുമായി ഇന്ത്യ വിജയം കണ്ടു എന്ന് എഴുതി ലണ്ടന്‍ ടൈംസ് കുശുമ്പിന്റെ ചെറിയൊരു മുനകൂടി അഭിനന്ദനത്തില്‍ ഒളിപ്പിച്ചു.

DONT MISS
Top