ആളെ കുത്തിനിറച്ച് കൊച്ചിയില്‍ സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ കതക് നിര്‍ബന്ധമാക്കാനുള്ള തീരുമാനം തടഞ്ഞ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പല്ലേറ്റ് ട്രൈബ്യൂണലിനെതിരെ അപ്പീല്‍ നല്‍കാതെ അധികൃതര്‍ സ്വകാര്യ ബസുകളെ സഹായിക്കുന്നു. അപ്പീല്‍ നല്‍കാന്‍ സര്‍ക്കാരിന്റെ അനുമതി തേടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറെ സമീപിച്ചെങ്കിലും നടപടികള്‍ ഒന്നുമായില്ല. കതക് വേണ്ടെന്നായതോടെ അപകടരമായ രീതിയില്‍ ആളെ കുത്തിനിറച്ചാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചില്‍.

കതക് ഇല്ലാത്ത സ്വകാര്യ ബസുകള്‍ നിരത്തുകള്‍ കുരുതിക്കളം ആക്കി മാറ്റിയ ഘട്ടത്തിലാണ് എറണാകുളം ആര്‍ ടി എ ഇടപെട്ടത്. സെപ്റ്റംബര്‍ ഒന്നു മുതല്‍ കൊച്ചി നഗരത്തിലെ സ്വകാര്യ ബസുകളില്‍ കതക് നിര്‍ബന്ധമാക്കി ഉത്തരവിറക്കി. എന്നാല്‍ ഇത് ചോദ്യം ചെയ്ത് ബസുടമകള്‍ സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അപ്പല്ലേറ്റ് അതോരിറ്റിയെ സമീപിച്ചു. അപ്പല്ലേറ്റ് അതോരിറ്റി ബസുടമകളുടെ വാദമാണ് അംഗീകരിച്ചത്. ഇതിന് എതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്ട്ട് അതോരിറ്റി പറഞ്ഞിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും നടപടികള്‍ ഒന്നുമായില്ല. കോടതിയെ സമീപിക്കാന്‍ അനുമതി തേടി ട്രാന്‍പോര്‍ട്ട് കമ്മീഷണറെ സമീപിച്ചെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. ഇതോടെ കാര്യങ്ങള്‍ വീണ്ടും പഴയ പടിയായി.

അപകടകരമായ രീതിയില്‍ ഡോറില്‍ ആളെ നിര്‍ത്തിയുള്ള സഞ്ചാരത്തിന് പുറമെ ക്ലീനര്‍മാരുടെ അഭ്യാസവും നിത്യകാഴ്ചയാണ്.

[jwplayer mediaid=”130031″]

DONT MISS
Top