കുറഞ്ഞചിലവില്‍ എംആര്‍ഐ സ്‌കാന്‍ ലഭ്യമാക്കുന്ന പദ്ധതി അട്ടിമറിക്കപ്പെടുന്നു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സാധാരണക്കാര്‍ക്ക് കുറഞ്ഞചിലവില്‍ എംആര്‍ഐ സ്‌കാന്‍ ലഭ്യമാക്കുന്ന പദ്ധതി അട്ടിമറിക്കപ്പെടുന്നു. പൊതുമേഖലാസ്ഥാപനമായ എച്ച്എല്‍എല്‍ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ക്യാംപസില്‍ എംആര്‍ഐ സ്‌കാനിംഗ് യൂണീറ്റ് ആരംഭിക്കാന്‍ അടിസ്ഥാന സൗകര്യം ഒരുക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ തന്നെ വീഴ്ച്ച വരുത്തുകയാണ്.സ്വകാര്യ സ്‌കാനിംഗ് സെന്ററുകളും മെഡിക്കല്‍ കോളേജ് അധികൃതരും അടങ്ങുന്ന ലോബിയാണ് ഇതിന് പിന്നിലെന്നും ആക്ഷേപം ഉയരുന്നു.

ഒരു സ്വകാര്യലാബിന്റെ എംആര്‍ഐ സ്‌കാനിഗിനുളള ബില്ലാണിത്. സ്‌കാനിംഗ് ഫീസ് 9500 രൂപ. ഇനി ഹിന്ദുസ്ഥാന്‍ ലൈഫ്‌കെയര്‍ ലിമിററഡ് എന്ന പൊതുമേഖലാ സ്ഥാപനം മെഡിക്കല്‍ കോളേജുകളിലെ സ്‌കാനിംഗ് സെന്ററുകളില്‍ ഈടാക്കുന്ന തുക കാണുക. കുറഞ്ഞ തുക 1700 കൂടിയതുക 4000. അതായത് സ്വകാര്യ ലാബുകള്‍ 9500 രൂപ ഈടാക്കുന്നിടത്ത് എച്ച്എല്‍എല്‍ ഈടാക്കുന്നത് വെറും 4000 രൂപമാത്രം സംസ്ഥാനത്തെ മറ്റ് മെഡിക്കല്‍ കോളേജുകളില്‍ മാത്രം ഇല്ല. ഒന്നര വര്‍ഷം മുമ്പ് എച്ച്എല്‍എല്‍ന്റെ സ്‌കാനിംഗ് സെന്റര്‍ തുടങ്ങാന്‍ സൗകര്യം ചെയ്യണമെന്ന ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശത്തിന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പുല്ലുവില.

1500 സ്‌ക്വയര്‍ഫീറ്റ് സ്ഥലം മാത്രമാണ് എച്ച്എല്‍എല്ലിന് നല്‍കേണ്ടതുളളൂ. കോട്ടയം ,കോഴിക്കോട് ,തൃശൂര്‍, ആലപ്പുഴ എന്നീ മെഡിക്കല്‍ കോളേജുകളില്‍ നടപ്പാക്കിയ പദ്ധതിക്കാണ് നിരവധി രോഗികള്‍ ഉപഭോക്താക്കളായി ഉണ്ടായിട്ടും മെഡിക്കല്‍ കോളേജ് അധികൃതര്‍ ഓരോരോ കാരണം പറഞ്ഞ് ഉടക്കുവെയ്ക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top