സഞ്ചാരികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തു

സഞ്ചാരികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി മൂന്നാറില്‍ നീലക്കുറിഞ്ഞി പൂത്തു. കുറിഞ്ഞി പൂത്തത് കാണാന്‍ നിരവധി പേരാണ് മൂന്നാറിലെത്തുന്നത്. 12 വര്‍ഷഡത്തിലൊരിക്കല്‍ മൂന്നാറിന്റെ മലനിരകളെ നീല നിറമുടുപ്പിക്കുന്നതാണ് നീലക്കുറിഞ്ഞി. അങ്ങനെയെങ്കില്‍ കുറിഞ്ഞി പൂക്കാന്‍ ഇനിയുമുണ്ട് നാല് വര്‍ഷം കൂടി. അതിനിടയിലാണ് കാലം തെറ്റി കുറിഞ്ഞി പൂത്തത്. ഗ്യാപ്പ് റോഡിലും ചിന്നക്കനാലിനും പുറമെ രാജമലയിലും കുറിഞ്ഞി പൂത്തിട്ടുണ്ട്. നീലക്കുറിഞ്ഞി കാണാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. നീലക്കുറിഞ്ഞിക്കൊപ്പം വരയാടിന്‍ കുഞ്ഞുങ്ങളും അഥിതികളെ കാത്തിരിപ്പുണ്ട്.

കുറിഞ്ഞി പൂത്തത് വിനോദ സഞ്ചാര മേഖലക്കും പുത്തന്‍ ഉണര്‍വ് നല്‍കിട്ടുണ്ട്. മലനിരകള്‍ കൂടാതെ കൃഷിയിടങ്ങളിലും കുറിഞ്ഞി പൂത്ത് തുടങ്ങിയിട്ടുണ്ട്.

[jwplayer mediaid=”129273″]

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top