വിക്രം ഗെറ്റപ്പുകളുടെ ഹൈലൈറ്റില്‍ ഐ ടീസര്‍

ചലച്ചിത്ര ആസ്വാദകരെ ഞെട്ടിച്ച് ഐയിലെ ആദ്യ ടീസര്‍ പുറത്തിറങ്ങി.ഷങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ വിക്രത്തിന്റെ പുതുമയുള്ള ഗെറ്റപ്പുകളാണ് ശ്രദ്ധേയം.ടീസര്‍ പുറത്ത് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു ലക്ഷം പേരാണ് ഇത് കണ്ടത്.

വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനാണ് ടീസര്‍ പുറത്തുവന്നതോടെ  വിരാമമായിരിക്കുന്നത്.അന്യനു ശേഷം വിക്രം-ഷങ്കര്‍ ജോഡി ഒന്നിക്കുന്ന ഐയുടെ ദ്യശ്യ വിസ്മയത്തിനുള്ള കാത്തിരിപ്പ്.

രണ്ട് വര്‍ഷത്തോളം നീണ്ടു നിന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം എത്തുന്ന ചിത്രമെന്ന നിലയില്‍ ആദ്യ ടീസര്‍ നിരാശപ്പെടുത്തിയില്ല.എണ്ണിയാല്‍ തീരാത്ത വിക്രം ഗെറ്റപ്പാണ് പടത്തിന്റെ ഹൈലൈറ്റ്.

എ ആര്‍ റഹ്മാനാണ് സംഗീത സംവിധാനം.ആമി ജാക്‌സനാണ് നായിക.മലയാളത്തില്‍ നിന്ന് സുരേഷ് ഗോപിയും ഐയുടെ ഭാഗമാകുന്നുണ്ട്.

[jwplayer mediaid=”128763″]

DONT MISS
Top