ടെര്‍മിനേറ്റര്‍ റോബോട്ടിനെ കണ്ടുമുട്ടുമ്പോള്‍

ചെന്നൈ: ഹോളിവുഡിലെ സൂപ്പര്‍സ്റ്റാറും ടോളിവുഡിലെ സൂപ്പര്‍സ്റ്റാറും ഇന്ന് കണ്ടുമുട്ടുകയാണ്. സ്റ്റൈല്‍ മന്നന്‍ രജനീകാന്തുമായി ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വഗ്നൈസര്‍ ഇന്ന് കൂടിക്കാഴ്ച നടത്തും.

തമിഴ് ചലച്ചിത്ര നടന്‍ വിക്രമിന്റെ പുതിയ സിനിമ ഐയുടെ ഓഡിയോ റിലീസിനായാണ് അര്‍നോള്‍ഡ് ചെന്നൈയില്‍ എത്തിയത്. ഇന്ന് രാവിലെ ചെന്നൈയിലെത്തിയ അര്‍നോള്‍ഡിന് വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വൈകിട്ട് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഓഡിയോ റിലീസ്.

ഉച്ചകഴിഞ്ഞ് മുഖ്യമന്ത്രി ജയലളിതയുമായും അര്‍നോള്‍ഡ് കൂടിക്കാഴ്ച നടത്തുന്നുണ്ട്. അദ്ദേഹം ജയലളിതയുമായുള്ള കൂടിക്കാഴ്ച നടത്തണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചതായി തമിഴ്ചലച്ചിത്ര വൃത്തങ്ങള്‍ പറഞ്ഞു.

റൊമാന്റിക് ത്രില്ലറായാണ് ‘ഐ’ ഒരുക്കിയിരിക്കുന്നത്. ഓഡിയോ റിലീസ് വളരെ വിപുലവും ആകര്‍ഷകവുമാക്കാനാണ് സംഘാടകരുടെ തീരുമാനം. എആര്‍ റഹ്മാന്റെ സംഗീതം ഷോയെ മാറ്റുകൂട്ടും.

DONT MISS
Top